kerala

പൊളിറ്റിക്കൽ ക്രിമിനലുകൾക്കും ‘സ്നേഹത്തിന്റെ’ ശക്തി മനസ്സിലാക്കി കൊടുത്ത തെരഞ്ഞെടുപ്പാണിതെന്ന് കെ സുധാകൻ എംപി

By webdesk15

September 08, 2023

സ്വന്തം അണികളെ പോലും കൊന്നൊടുക്കി, മക്കൾക്ക് വേണ്ടി നാട് കട്ടുമുടിച്ച്, കൂടെയുള്ള അടിമകളെ കൊണ്ട് അതിനെയും ന്യായീകരിപ്പിച്ച് ജീവിക്കുന്ന പൊളിറ്റിക്കൽ ക്രിമിനലുകൾക്കും ‘സ്നേഹത്തിന്റെ’ ശക്തി മനസ്സിലാക്കി കൊടുത്ത തിരഞ്ഞെടുപ്പാണിതെന്ന് പുതുപ്പള്ളി വിജയത്തെ കുറിച്ച് കെ സുധാകൻ എംപി പ്രതികരിച്ചു.തന്റെ പിതാവ് നടന്ന വഴിയേ തന്നെ പോകാനുള്ള എല്ലാവിധ സവിശേഷതകളും ഉള്ളൊരു ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മൻ. ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവർത്തിക്കുന്ന, ഏതൊരു വ്യക്തിക്കും, എപ്പോഴും സമീപിക്കാവുന്ന എംഎൽഎ ആയിരിക്കും ചാണ്ടി ഉമ്മനെന്ന് ഞങ്ങൾ ഉറപ്പ് തരുന്നുവെന്നും കെ.സുധാകരൻ പറഞ്ഞു.