തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നിയമസഭാ സമ്മേളനം പുരോഗമിച്ചുകൊണ്ടിരിക്കെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ നിയമസഭയിലെത്തിയത് വെറും അഞ്ചു ദിവസം മാത്രം. രണ്ട് ഘട്ടങ്ങളിലായി 29 ഓളം ദിവസങ്ങള്‍ പതിനഞ്ചാം കേരള നിയമസഭ ചേര്‍ന്നപ്പോഴാണ് വെറും അഞ്ചു ദിവസം മാത്രം എത്തി പി വി അന്‍വര്‍ എംഎല്‍എ വീണ്ടും ചര്‍ച്ചയാകുന്നത്.

കൊച്ചിയില്‍ നിന്ന് നല്‍കിയ ഒരു വിവരാവകാശരേഖ മുഖാന്തരമാണ് അവധി അപേക്ഷ പോലും നല്‍കാതെ വിദേശത്ത് പോയ എംഎല്‍എയുടെ കാര്യം വീണ്ടും ചര്‍ച്ചയ്ക്ക് വരുന്നത്.

നിയമസഭയില്‍ മാത്രമല്ല ഇതുകൂടാതെ വിവിധ സബ്ജക്റ്റ് കമ്മിറ്റികളില്‍ അംഗമായ അദ്ദേഹം ഇക്കുറി ഒരു യോഗത്തില്‍ പോലും പങ്കെടുത്തിട്ടില്ല.