ഡൽഹിയിലെ ദരിയാഗഞ്ചിൽ പണി പൂർത്തിയായ മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദേ മില്ലത്ത് സെന്റർ ഉദ്ഘാടനത്തിന് ഒരുങ്ങി. സെന്ററിന്റെ അവസാനഘട്ട മിനുക്ക് പണികൾ നേതാക്കൾ നേരിട്ട് വിലയിരുത്തി. ഓഗസ്റ്റ് 24ന് ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ (വെയിറ്റ് ലിഫ്റ്റിങ് ഹാൾ) നടക്കുന്ന ചരിത്ര പ്രധാനമായ ഉദ്ഘാടന സമ്മേളനം ആസൂത്രണം ചെയ്യുന്നതിനും പണി പൂർത്തിയായ ദേശീയ ആസ്ഥാന മന്ദിരം നേരിട്ടുകണ്ട് അവസാനഘട്ട നിർദേശങ്ങൾ നൽകുന്നതിനുമാണ് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെ നേതാക്കൾ എത്തിയത്.
ഡൽഹിയിലെ പുതിയ ആസ്ഥാന മന്ദിരത്തിൽ നിന്ന് നിലവിലെ ചെന്നെ പാർട്ടി ഹെഡ്ക്വാർട്ടേഴ്‌സിനെ വീഡിയോ കോൺഫ്രൻസ് വഴി കണക്റ്റ് ചെയ്തായിരുന്നു കൂടിയാലോച നായോഗം. അഞ്ചു നിലകളിലായി ദേശീയ ഭാരവാഹികൾക്കുള്ള ഓഫീസുകളും മീറ്റിംഗ് ഹാളുകളും വർക്ക് സ്‌പേസുകളും കൂടാതെ കൊമേഴ്‌സ്യൽ സ്‌പേസ്, ബോർഡ് റൂം, ഡിജിറ്റൽ സ്‌ക്രീനോടുകൂടിയ കോൺഫ്രൻസ് ഹാൾ, പബ്ലിക് ഹാൾ, ഡെയിനിങ് ഏരിയ, പ്രാർത്ഥനാ മുറി എന്നിവ ഉൾപ്പെടുത്തി അത്യാധുനിക സൗകര്യത്തോടു കൂടിയാണ് ദേശീയ ആസ്ഥാനം പണി പൂർത്തീകരിക്കുന്നത്. ഉ ദ്ഘാടന സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും രജിസ്റ്റർ ചെയ്ത മുസ്ലിംലീഗ് പ്രതിനിധികളും നേതാക്കളും കൂടാതെ, ക്ഷണിക്കപ്പെ ട്ട അതിഥികളും പങ്കെടുക്കും.
യോഗത്തിൽ ദേശീയ രാഷ്ട്രീയ കാര്യസമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പ്രസിഡന്റ് കെ.എം ഖാദർ മൊയ്തീൻ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, സീനിയർ വൈസ് പ്രസിഡണ്ട് അബ്ദുസമദ് സമദാനി എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ്-എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി, ഖുറം അനീസ് ഉമർ, സി.കെ സുബൈർ, കെ.എ.എം മുഹമ്മദ് അബൂബക്കർ, മർസുക്ക് ബാഫഖി തങ്ങൾ, പി.എം.എ സമീർ, കാസിം എനോളി സംബന്ധിച്ചു.