gulf

മുസ്ലിം പിന്നാക്ക സമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ഖാഇദെ മില്ലത്ത് ഇസ്മായില്‍ സാഹിബിന്റെ ദീര്‍ഘ വീക്ഷണം വിലമതിക്കാനാവത്തത്; ജിദ്ദ കെഎംസിസി

By webdesk18

August 25, 2025

സ്വാതന്ത്രാനന്തര ഇന്ത്യയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കിടയിലും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം രൂപപ്പെടുത്തി ഇന്ത്യയിലെ മുസ്ലിം പിന്നാക്ക സമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ഖാഇദെ മില്ലത്ത് ഇസ്മായില്‍ സാഹിബിന്റെ ദീര്‍ഘ വീക്ഷണം ഇന്നത്തെ രാജ്യത്തെ പ്രത്യാക പരിതസ്ഥിതിയില്‍ ഓര്‍ത്തെടുക്കുമ്പോള്‍ വിലമതിക്കാനാവത്തതാണെന്ന് പ്രമുഖ പണ്ഡിതനും എസ്എംഎഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ ആര്‍വി കുട്ടിഹസന്‍ ദാരിമി അഭിപ്രായപ്പെട്ടു.

രാജ്യ തലസ്ഥാനത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ചിരകാലാഭിലാഷമായ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റര്‍ ഉത്ഘാടനത്തോടനുബന്ധിച്ചു സന്തോഷം പങ്കിടാന്‍ ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ ഒരുമിച്ച് കൂടിയ കെഎംസിസി പ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്രാനന്തര ഇന്ത്യയിലെ മുസ്ലിംകളാതി പിന്നാക്ക സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടലുകള്‍ നടത്തി ഇന്ത്യ രാജ്യത്തെ പിന്നാക്ക സമൂഹത്തിന്റെ ശബ്ദമായി കഴിഞ്ഞ 70 വര്‍ഷം പിന്നിട്ട ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് രാജ്യത്തെ ഒറ്റികൊടുക്കാനോ, വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കോ നേതൃത്വം കൊടുക്കാതെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിച്ചു മുസ്ലിം സമൂഹത്തെ ജനാതിപത്യ മതേതര പക്ഷത്തോടൊപ്പം നടത്തി പിന്നാക്ക സമൂഹത്തിന്റെ ആവശ്യങ്ങള്‍ ഭരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിലും അര്‍ഹമായവ നേടിയെടുക്കുന്നതിലും വിജയിച്ചു വെന്നും, ഡല്‍ഹിയില്‍ ഉത്ഘാടനം ചെയ്യപ്പെട്ട ഖാഇദെ മില്ലത്ത് സെന്റര്‍ രാജ്യത്ത് സംഘടനയുടെ ആവശ്യകതയും വളര്‍ച്ചയും വിളിച്ചോതുന്നുവെന്നും തുടര്‍ന്ന് സംസാരിച്ച ജംഷീറലി ഹുദവി പറഞ്ഞൂ. നിലവിലെ രാജ്യത്തെ മുസ്ലിം സമൂഹത്തെ പാര്‍ശ്വവത്കരിച്ചുള്ള സംഘ് പരിവാര്‍ ശക്തികളോട് ഭരണ ഘടന ഉയര്‍ത്തിപ്പിടിച്ചു ജനാതിപത്യ മാര്‍ഗത്തില്‍ പോരാടുന്നതിന് സംഘടനക്ക് പുതിയ ആസ്ഥാന മന്ദിരം സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സികെഎ റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വി.പി മുസ്തഫ സ്വാഗതവും ലത്തീഫ് മുസ്ലിയാരങ്ങാടി നന്ദിയും പറഞ്ഞു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി, ജില്ലാ , ഏരിയ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ പങ്കെടുത്തു.