india

കളി ഖത്തറില്‍ ആവേശം കളമശ്ശേരിയില്‍;വീടിന്റെ ഗേറ്റും മതിലും കളറാക്കി അര്‍ജന്റീനന്‍ ആരാധകന്‍

By Test User

November 20, 2022

കളമശ്ശേരി: ലോകകപ്പ് ആവേശത്തില്‍ വീടിന്റെ ഗേറ്റും മതിലും കളറാക്കി അര്‍ജന്റീനന്‍ ആരാധകന്‍. ഏലൂര്‍ മഹല്ല് പള്ളിക്ക് സമീപം കുഴിക്കാട്ട് മഠത്തില്‍ അലിയാണ് അര്‍ജന്റീന പതാകയുടെ കളറായ നീലയും വെളുപ്പും അടിച്ച് വീടിന് മുന്‍വശം കളറാക്കിയിരിക്കുന്നത്. കേരള ടീം വോളിബാള്‍ കളിക്കാരനായ അലി ഫുട്ബാള്‍ ആരാധകന്‍ കൂടിയാണ്. ലോകകപ്പുകള്‍ കണ്ടുവരുന്ന അലി ഐ.എസ്.എല്‍ കളികളെല്ലാം ഗ്രൗണ്ടില്‍ നേരില്‍പോയി കാണാറുണ്ട്.

പ്രദേശത്തെ ശോഭ ക്ലബിലും, ജവഹര്‍ ക്ലബിലും പ്രവര്‍ത്തിച്ചുവരുന്ന അലിയുടെ മകന്‍ ഷാമില്‍ അലിയും അര്‍ജന്റീനയുടെ ആരാധകനാണ്. ലോകകപ്പ് ആരവം മുഴങ്ങിയത് മുതല്‍ നീല ജഴ്‌സി അണിഞ്ഞാണ് നടക്കുന്നത്.ഒപ്പം അലിയുടെ ഭാര്യ ഫാത്തിയും ആവേശത്തിലാണ്. മൂന്ന് ലിറ്റര്‍ വീതം പെയിന്റ് ഉപയോഗിച്ചാണ് വീടിന് മുന്‍ഭാഗം കളറാക്കിയത്. ടീം അംഗങ്ങളുടെ പടങ്ങളും മതിലില്‍ പതിച്ചിട്ടുണ്ട്.