kerala

പത്തനംതിട്ട ചിപ്‌സ് കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

By Chandrika Web

January 20, 2023

പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ ചിപ്‌സ് കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. വന്‍തീപിടിത്തം ഉണ്ടായി .ജീവഹാനി വ്യക്തമല്ല. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. രണ്ട് ബേക്കറികള്‍, മൊബൈല്‍ ഷോപ്പ് എന്നിവ കത്തിനശിച്ചു.സംഭവത്തില്‍ നാലുകടകള്‍ക്ക് ഭാഗികമായും തീപടര്‍ന്നു. ആറു പേര്‍ക്ക് പൊള്ളലേറ്റു. ജനങ്ങള്‍ക്കിടയിലേക്കാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ഇന്ന് എറണാകുളം കലൂരിലും തീപിടത്തമുണ്ടായി. ചെരുപ്പുകമ്പനിക്ക് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് തീപിടിച്ചത്.