crime

പൊലീസിനെ വിളിച്ചുപറഞ്ഞ് യുവാവ് ആത്മഹത്യ ചെയ്തു ;തൊടുപുഴ സിഐക്കെതിരെ പരാതി

By webdesk14

January 21, 2023

ആത്മഹത്യ ചെയ്യാന്‍ പോകുന്ന കാര്യം പൊലീസിനെ വിളിച്ച് പറഞ്ഞ് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അമല്‍ജിത്താണ് (28) ആണ് മരിച്ചത്. കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതില്‍ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയത്. ഇക്കാര്യങ്ങള്‍ ഇയാള്‍ തന്നെയാണ് പൊലീസിനെ അറിയിച്ചത്.

വിഴിഞ്ഞം പൊലീസിനെ വിളിച്ചാണ് അമല്‍ജിത്ത് കാര്യങ്ങള്‍ പറഞ്ഞത്. പൊലീസ് ആത്മഹത്യയില്‍ നിന്നും യുവാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതായി ഓഡിയോയില്‍ കേള്‍ക്കാം. അമലിന്റെ രണ്ടാമത്തെ ഭാര്യ ഗര്‍ഭിണിയായപ്പോള്‍ ആക്രമിച്ച യുവാവിനെ തടഞ്ഞതിന് പൊലീസ് തന്റെ പേരില്‍ കള്ളക്കേസ് എടുത്തതാണ് താന്‍ മരിക്കാന്‍ കാരണമെന്ന് ഇയാള്‍ സംസാരത്തിനിടെ പറയുന്നുണ്ട്. തൊടുപുഴ സിഐക്കെതിരെയാണ് യുവാവിന്റെ പരാതി. ഈ ഫോണ്‍ കോള്‍ കഴിയുന്നതോടുകൂടി താന്‍ ആത്മഹത്യചെയ്യുമെന്നും ഇയാള്‍ പറഞ്ഞു.