india

ആര്‍.മാധവന്‍ പൂണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിഡന്റ്

By webdesk14

September 01, 2023

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന് പുതിയ മേധാവി. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ചെയര്‍മാനായി നടന്‍ ആര്‍ മാധവനെ നിയമിച്ചു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രശസ്ത സംവിധായകന്‍ ശേഖര്‍ കപൂറിനു പകരമാണ് അദ്ദേഹം എത്തുന്നത്.

”എഫ്ടിഐഐയുടെ പ്രസിഡന്റും ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാനായും നാമനിര്‍ദേശം ചെയ്യപ്പെട്ട മാധവന്‍ജിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. താങ്കളുടെ വിപുലമായ അനുഭവസമ്പത്തും ശക്തമായ ധാര്‍മികതയും ഈ ഇന്‍സ്റ്റിറ്റിയൂട്ടിനെ സമ്പന്നമാക്കുമെന്നും നല്ല മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകുമെന്നും എനിക്ക് ഉറപ്പുണ്ട്. താങ്കള്‍ക്ക് എന്റെ ആശംസകള്‍.” അനുരാഗ് ഠാക്കൂര്‍ കുറിച്ചു.