kerala

ആര്‍ ശ്രീലേഖയുടെ മൊഴിയെടുക്കും; വെളിപ്പെടുത്തല്‍ കോടതിയലക്ഷ്യമെന്ന് പ്രോസിക്യൂഷന്‍

By Chandrika Web

July 11, 2022

നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണസംഘം. കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ ന്യായീകരിച്ച് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കാന്‍ ഉദ്ദേശിക്കുന്നത്.

ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമെന്ന് പ്രോസിക്യൂഷന് വിലയിരുത്തല്‍. ഇതിനുള്ള നടപടികള്‍ തുടങ്ങിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

ദിലീപിനെതിരെ മൊഴികള്‍ പലതും അന്വേഷണ ഉദ്യോഗസ്ഥര്‍ തോന്നിയതുപോലെ എഴുതിച്ചേര്‍ത്തുവെന്നും ദിലീപ് പള്‍സര്‍ സുനിക്കൊപ്പം നില്‍ക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കിയതാണ് എന്നുമാണ് ശ്രീലേഖ യൂട്യൂബ് ചാനലില്‍ പറഞ്ഞത്.