india

പേവിഷ വാക്‌സിന്റെ ഗുണനിലവാരം: കേന്ദ്രം റിപ്പോര്‍ട്ട് തേടി; കേരളത്തിലേക്ക് വിദഗ്ധ സംഘം

By Chandrika Web

September 13, 2022

ന്യൂഡല്‍ഹി: പേവിഷ വാക്‌സിന്റെ ഗുണനിലവാരം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയോട് റിപ്പോര്‍ട്ട് തേടിയത്. കേരളം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ അയച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ അധികൃതര്‍ അറിയിച്ചു. പേവിഷ ബാധക്കെതിരെ വാക്‌സിനെടുത്തിട്ടും മരണമുണ്ടായ സാഹചര്യത്തിലാണ് വിദഗ്ധ സംഘത്തെ അയച്ചത്.