Cricket

രചിന്റെ വെടിക്കെട്ട് സെഞ്ച്വറി; ബംഗ്ലാദേശിനെതിരെ 5 വിക്കറ്റ് ജയം നേടി കിവികള്‍

By webdesk17

February 24, 2025

രചിന്‍ രവീന്ദ്രയുടെ വെടിക്കെട്ട് സെഞ്ച്വറിയില്‍ ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് ജയം നേടി കിവികള്‍. ഓപ്പണര്‍മാരായ വില്‍ യങ്ങും കെവിന്‍ വില്യംസണും മടങ്ങിയ മത്സരത്തില്‍ രചിന്‍ രവീന്ദ്ര 105 പന്തുകളില്‍ 12 ഫോറുകളും ഒരു സിക്സറും അടക്കം 112 റണ്‍സ് സ്വന്തമാക്കി. ടോം ലതാം (55) അര്‍ധ സെഞ്ച്വറിയും കോണ്‍വേ 30 റണ്‍സും നേടി. ആദ്യ മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ചതോടെ രണ്ടാം വിജയം സെമിയിലേക്കുള്ളകുതിപ്പായി കിവികള്‍ക്ക്. എന്നാല്‍ ബംഗ്ലാദേശ് രണ്ടാം പരാജയവും ഏറ്റുവാങ്ങി പുറത്തായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണ് എടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസെയ്ന്‍ ഷന്റോയുടെ ഇന്നിങ്‌സാണ് ബംഗ്ലദേശിനെ നല്ല സ്‌കോറിലേക്കെത്തിച്ചത്. 110 പന്തുകള്‍ നേരിട്ട ബംഗ്ലദേശ് ക്യാപ്റ്റന്‍ 77 റണ്‍സെടുത്തു പുറത്തായി. ജേക്കര്‍ അലി 55 പന്തില്‍ 45 റണ്‍സ് നേടി.

ഫിലിപ്‌സും ബ്രേസ്വെല്ലും ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.