india

വര്‍ഗീയ പരാമര്‍ശം; മംഗളൂരുവില്‍ ആര്‍ എസ് എസ് നേതാവിനെതിരെ കേസ്

By webdesk18

June 02, 2025

വര്‍ഗീയ പ്രസ്ഥാവന നടത്തിയ ആര്‍ എസ് എസ് നേതാവിനെതിരെ കേസ്. വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ചേക്കാവുന്ന പ്രകോപനപരമായ പ്രസ്ഥാവന നടത്തിയ ആര്‍ എസ് എസ് ലീഡര്‍ കല്ലഡ്ക്ക പ്രഭാകര്‍ ഭട്ടിനെതിരെയാണ് മംഗളൂരുവിലെ ബണ്ട്വാള്‍ പൊലീസ് കേസെടുത്തത്. മംഗളൂരുവില്‍ കൊല്ലപ്പെട്ട ഹിന്ദുത്വ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയുടെ സ്മരണക്കായി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ് ആര്‍ എസ് എസ് നേതാവ് പ്രകോപനപരമായ പ്രസ്ഥാവന നടത്തിയത്.

പൊതു സൗഹാര്‍ദം തകര്‍ക്കുന്ന പരാമര്‍ശം ആര്‍ എസ് എസ് നേതാവ് നടത്തിയതായി കണ്ടെത്തിയിരുന്നു. മെയ് 12നാണ് അനുശോചന യോഗം നടന്നത്. ബണ്ട്വാള്‍ റൂറല്‍ പൊലീസിന്റെ പരിധിയിലുള്ള കവലപ്പാടൂര്‍ ഗ്രാമത്തിലെ മഡ്വ പാലസ് കണ്‍വെന്‍ഷന്‍ ഹാളില്‍ വെച്ചായിരുന്നുഅനുശോചന യോഗം. ഇയാല്‍ക്കെതിരെ ഭാരതിയ ന്യായ സംഹിത പ്രകാരം കേസെടുത്തതായും തുടര്‍ നടപടികളിലേക്ക് കടക്കുന്നതായും പൊലീസ് വ്യക്തമാക്കി.