Culture

റഫാല്‍: സുപ്രീംകോടതി ചോദ്യശരങ്ങളില്‍ ഉത്തരം മുട്ടി കേന്ദ്രം

By ചന്ദ്രിക വെബ് ഡെസ്‌ക്‌

November 15, 2018

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയുന്നതിനായി മാറ്റി വെച്ചെങ്കിലും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉയര്‍ത്തിയ ചോദ്യശരങ്ങളില്‍ ഉത്തരം മുട്ടി കേന്ദ്രം. നാലു മണിക്കൂറിലേറെ നീണ്ട വാദ പ്രതിവാദത്തിനൊടുവിലാണ് വിധി പറയാനായി മാറ്റിയത്. കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ വാദങ്ങളോട് ശക്തമായ ചോദ്യങ്ങളാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഉയര്‍ത്തിയത്.

സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍:

അഡീഷണല്‍ ഡിഫന്‍സ് സെക്രട്ടറി വരുണ്‍ മിത്രയോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഇതിന്റെ വിശദാംശങ്ങള്‍ തേടി. ഇടക്ക് വ്യോമസേന ഉപമേധാവിയേയും നാലു മുതിര്‍ന്ന ഉദ്യോഗസ്ഥരേയും കോടതി വിളിച്ചു വരുത്തി ചോദ്യങ്ങള്‍ ചോദിച്ചു. എയര്‍ മാര്‍ഷല്‍ വിആര്‍ ചൗധരിയും, എയര്‍ വൈസ് മാര്‍ഷല്‍ ടി ചലപതിയും കോടതിയില്‍ ഹാജരായി. എയര്‍ വൈസ് മാര്‍ഷല്‍ കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിന് മുമ്പാകെ വിശദീകരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കൊപ്പം ജസ്റ്റിസ് കെ.എം ജോസഫും യുയു ലളിതുമാണ് ബെഞ്ചിലുണ്ടായിരുന്നത്. റഫാലില്‍ ആയുധങ്ങളുടെ വിലവിവരങ്ങള്‍ എല്ലാം പറയാനാവില്ലെന്നും, ആയുധസജ്ജമായ വിമാനത്തിന്റെ വില പുറത്തുവിടാനാവില്ലെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ അറിയിച്ചു.