Connect with us

Culture

റാഫേല്‍ കരാര്‍ അഴിമതി: പുതിയ തെളിവുകള്‍ പുറത്ത്; മോദിക്ക് തിരിച്ചടി

Published

on

ന്യൂഡല്‍ഹി: റാഫേല്‍ കരാര്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിയേയും കേന്ദ്ര സര്‍ക്കാറിനേയും പ്രതിരോധത്തിലാക്കുന്ന പുതിയ തെളിവുകള്‍ പുറത്ത്്. കരാറില്‍ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി അംബാനിയുടെ കമ്പനിക്ക് വിമാനം നിര്‍മ്മിക്കാനുള്ള കരാര്‍ നല്‍കുകയായിരുന്നു. ഇതില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ വാദം. കരാറിലൂടെ അംബാനിയുടെ കമ്പനിക്ക് ലഭിക്കുക മുപ്പതിനായിരം കോടി രൂപയാണ്. 2015 ഏപ്രിയില്‍ നടന്ന പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിലാണ് 60000 കോടിയുടെ റാഫേല്‍ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.

കരാര്‍ പ്രകാരം ഫ്രഞ്ച് പോര്‍വിമാന നിര്‍മ്മാതാക്കളായ ഡസോള്‍ട്ട് ഏവിയേഷനും റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡുമാണ് വിമാനം നിര്‍മ്മിക്കുക.രാജ്യത്തെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കിയായിരുന്നു ഈ നീക്കം. എന്നാല്‍ മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് പത്തുദിവസം മാത്രം മുമ്പ് അഞ്ചുലക്ഷം രൂപ മുതല്‍ മുടക്കില്‍ രൂപീകരിച്ച പുതിയ കമ്പനിയാണ് റിലയന്‍സ് ലിമിറ്റഡ് എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. വിദേശ കാര്യമന്ത്രാലയ വെബ്‌സെറ്റില്‍ നിന്നാണ് കമ്പനിയുടെ വിശദവിവരങ്ങള്‍ ലഭിച്ചത്. മന്‍മോഹന്‍ സിങിന്റെ ഭരണകാലത്ത് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക് ലിമിറ്റഡിനായിരുന്നു (എച്ച്.സി.എല്‍) വിമാനം നിര്‍മിക്കാനുള്ള കരാര്‍. എന്നാല്‍ ഇതു മറികടന്ന് സ്വകാര്യസ്ഥാപനമായ ഒരു പുതിയ കമ്പനിക്ക് കരാര്‍ നല്‍കിയതിനു പിന്നിലെ കാരണം എന്താണെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതോടെ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് റാഫേല്‍ കരാര്‍ എന്ന കോണ്‍ഗ്രസിന്റെ വാദം ശക്തിപ്പെടുകയാണ്.

അറുപതിനായിരം കോടി രൂപയ്ക്ക് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് ഫ്രാന്‍സുമായി മോദിസര്‍ക്കാര്‍ ഒപ്പിട്ടിരിക്കുന്നത്. നേരത്തെ യുപിഎ ഭരണകാലത്തെ റാഫേല്‍ ഉടമ്പടി പ്രകാരം 126 വിമാനങ്ങളും വിമാനത്തിന്റെ സാങ്കേതിക വിദ്യയും ഇന്ത്യയ്ക്കും കൈമാറമെന്നും ധാരണയുണ്ടായിരുന്നു. എന്നാല്‍ ഈ കരാര്‍ മാറ്റംവരുത്തിയാണ് പുതിയ കരാര്‍. എച്ച്.സി.എല്ലിനെ ഒഴിവാക്കി യാതൊരു ഉപകരണങ്ങളും നിര്‍മ്മിച്ച് മുന്‍പരിചയമില്ലാത്ത പുതിയ സ്ഥാപനത്തിന് കരാര്‍ നല്‍കിയ വിവരം പുറത്തുവന്നതോടെ റാഫേല്‍ വിഷയത്തില്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് മോദി സര്‍ക്കാറിനെ കടന്നാക്രമിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ശ്രീജിത്തിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

ഇടുക്കി: വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്രീജിത്ത് (20) ചെക്ക് ഡാമില്‍ മുങ്ങിമരിച്ച നിലയില്‍.  കരുണാപുരം ചാലക്കുടിമേട് സ്വദേശിയാണ് മരിച്ചത്.  ഉച്ചയ്ക്ക് 12 മണിയോടെ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടം സംഭവിച്ചതായി നാട്ടുകാര്‍ അറിയിച്ചു.

കരുണാപുരം ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡിലെ അപ്പാപ്പികട രണ്ടാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇയാള്‍ കുളിക്കാന്‍  ഇറങ്ങിയത്.  ശ്രീജിത്തിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 

 

Continue Reading

kerala

ഇന്‍ഡിഗോയ്ക്ക് തിരിച്ചടി; സര്‍വീസുകള്‍ കുറച്ച് മറ്റ് എയര്‍ലൈന്‍സുകള്‍ക്ക് കൈമാറ്റം

നവംബറില്‍ സര്‍ക്കാര്‍ അനുവദിച്ച സര്‍വീസുകള്‍ പോലും ഇന്‍ഡിഗോക്ക് നടത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Published

on

ദില്ലി: രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഉണ്ടായ കലാശക്കുഴപ്പത്തിന് പിന്നാലെ ഇന്‍ഡിഗോക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചു. യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ സാഹചര്യത്തില്‍ ഇന്‍ഡിഗോയുടെ അഞ്ച് ശതമാനം സര്‍വീസുകള്‍ ഉടന്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യയും ആകാസ എയര്‍ലൈനും ഉള്‍പ്പെടെ മറ്റ് കമ്പനികള്‍ക്ക് കൈമാറാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

നവംബറില്‍ സര്‍ക്കാര്‍ അനുവദിച്ച സര്‍വീസുകള്‍ പോലും ഇന്‍ഡിഗോക്ക് നടത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൈലറ്റുമാരുടെ വിശ്രമ ചട്ടങ്ങളില്‍ ഇളവ് ആവശ്യപ്പെട്ടതടക്കമുള്ള സമ്മര്‍ദ്ദ രാഷ്ട്രീയങ്ങള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ആഭ്യന്തര റൂട്ടുകളുടെ അറുപത് ശതമാനം വരെ ഇന്‍ഡിഗോ നിയന്ത്രിക്കുന്ന കുത്തകസ്ഥിതി പൊതുവേ യാത്രക്കാരുടെ സൗകര്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന വിലയിരുത്തലും മന്ത്രാലയം ഉന്നയിച്ചു. ഈ പശ്ചാത്തലത്തില്‍ വ്യോമയാനമന്ത്രി രാംമോഹന്‍ നായിഡു ലോക്സഭയില്‍ സംസാരിക്കുമ്പോള്‍ യാത്രക്കാരുടെ സുരക്ഷയും സൗകര്യവുമാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് വ്യക്തമാക്കി.

വ്യോമയാന രംഗത്ത് മത്സരാധിഷ്ഠിത അന്തരീക്ഷം സൃഷ്ടിക്കാന്‍ കൂടുതല്‍ എയര്‍ലൈന്‍സുകള്‍ക്ക് അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം സാധാരണനിലയിലേക്ക് കൊണ്ടുവരാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും യാത്രക്കാരെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന നിലപാടുകള്‍ ഒന്നും സഹിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇന്‍ഡിഗോ നാളെ പുതുക്കിയ സര്‍വീസ് ഷെഡ്യൂള്‍ സമര്‍പ്പിക്കേണ്ടതും, മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരില്‍ ചിലരുടെ യാത്രാസമയത്തില്‍ മാറ്റങ്ങള്‍ വരുന്ന സാധ്യതയുണ്ടെന്നും സര്‍ക്കാരിന്റെ ഉത്തരവ് വ്യക്തമാക്കുന്നു.

 

Continue Reading

kerala

വോട്ടിങ് മെഷീനില്‍ നോട്ടയില്ല, വൃത്തികെട്ട തെരഞ്ഞെടുപ്പ് സംവിധാനം -പി.സി ജോര്‍ജ്

ബിജെപി സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ ആ പാര്‍ട്ടിക്കാരനായ ഞാന്‍ എവിടെപോയി വോട്ട് ചെയ്യണം…എനിക്ക് നോട്ടക്ക് വോട്ട് ചെയ്യണം എന്ന് കരുതിയാല്‍ എവിടെപ്പോയി വോട്ട് ചെയ്യും..

Published

on

പൂഞ്ഞാര്‍: വോട്ടിങ് മെഷീനില്‍ നോട്ടയില്ലാത്തതിനെതിരെ ബിജെപി നേതാവ് പി.സി ജോര്‍ജ്. നോട്ടയില്ലാത്തത് വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായമാണെന്ന് അദ്ദേഹം പറഞ്ഞു. പിസി ജോര്‍ജിന്റെ വാര്‍ഡില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥി ഇല്ല. ഇതോടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്.

എന്നാല്‍ ഇഷ്ടപ്പെട്ടൊരാള്‍ക്ക് വോട്ട് ചെയ്‌തെന്നും ഇലക്ഷന്‍ കമ്മീഷന്റേത് വിവരക്കേടാണെന്നും പിസി ജോര്‍ജ് പറഞ്ഞു.’ഇവിടെ രണ്ട് സ്ഥാനാര്‍ഥികളാണ്. ഇതിലൊരാള്‍ക്ക് വോട്ട് ചെയ്യാം. എന്നാല്‍ നോട്ടക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. ഒരാള്‍ക്ക് ഞാന്‍ വോട്ട് ചെയ്തു എന്നത് വേറെ കാര്യം. നോട്ട വേണ്ടേ? തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് നിയമമാണ് ഉണ്ടാക്കിയിരിക്കുന്നത്.

വിവരക്കേട് കാണിക്കുകയാണോ. എനിക്ക് നോട്ടക്ക് വോട്ട് ചെയ്യണം എന്ന് കരുതിയാല്‍ എവിടെപ്പോയി വോട്ട് ചെയ്യും. അത് എന്റെ അവകാശമല്ലേ. വൃത്തികെട്ട തെരഞ്ഞെടുപ്പ് സംവിധാനമാണ്. ഇതില്‍ എനിക്ക് പരാതിയുണ്ട്. ബിജെപി സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ ആ പാര്‍ട്ടിക്കാരനായ ഞാന്‍ എവിടെപോയി വോട്ട് ചെയ്യണം. നോട്ടക്ക് അല്ലെ ചെയ്യാന്‍ പറ്റൂ.’ എന്നേദ്ദേഹം പറഞ്ഞു.

 

Continue Reading

Trending