india

റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് വ്യോമസേനയുടെ ഭാഗമാകും

By Test User

September 10, 2020

ഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് വ്യോമസേനയുടെ ഭാഗമാകും. ആദ്യ ബാച്ചിലെ അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങളാണ് ഇന്ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുക.അംബാല വ്യോമസേന താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി മുഖ്യാതിഥിയാവും.

ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജൂലായ് 27നാണ് ഫ്രാന്‍സില്‍നിന്ന് വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. 36 വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ കരാറൊപ്പിട്ടിട്ടുള്ളത്.