കൊച്ചി: ആക്ടിവിസ്റ്റ് രഹന ഫാത്തിമ്മ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തിയെന്നാണ് കേസ്. പത്തനംതിട്ട പൊലീസാണ് രഹനയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്. രഹനയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ബി.ജെ.പി നേതാവ് ആര്‍ രാധാകൃഷ്ണ മേനോന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. കൊച്ചി ബി.എസ്.എന്‍.എല്ലില്‍ അസിസ്റ്റന്റ് എന്‍ജിനിയറാണ് രഹന ഫാത്തിമ.

രഹനക്കെതിരെ കഴിഞ്ഞ മാസം 20 നാണ് പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് പത്തനംതിട്ട ടൗണ്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം രഹനയെ അറസ്റ്റ് ചെയ്യുകയായിരുന്നു. രഹനയെ പത്തനംതിട്ടയിലേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.