india

രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുന്നതില്‍ വിരോധമില്ല: നിതീഷ്‌കുമാര്‍

By Chandrika Web

December 31, 2022

അടുത്ത തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി വരട്ടെ എന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. അതില്‍ തനിക്ക് അനിഷ്ടമൊന്നുമില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെചോദ്യത്തിനുത്തരമായി നിതീഷ് പറഞ്ഞു. എല്ലാ പ്രതിപക്ഷകക്ഷികളും ഒരുമിച്ചിരുന്ന് പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണം. അതാണ ്‌കോണ്‍ഗ്രസും ആഗ്രഹിക്കുന്നത്. താന്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് മല്‍സരാര്‍ത്ഥിയാകില്ലെന്നും നിതീഷ് പറഞ്ഞു. ബി.ജെ.പിക്കെതിരായ മുഴുവന്‍ കക്ഷികളെയും ഒരുമിപ്പിക്കുകയാണ് പ്രധാനം.

ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് അടുത്തിടെയാണ് നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡ് കോണ്‍ഗ്രസിനൊപ്പം ഭരണം ഏറ്റെടുത്തത്.