kerala

പോക്‌സോ കേസ്; രഹ്ന ഫാത്തിമയ്ക്ക് ജാമ്യം

By chandrika

August 19, 2020

കൊച്ചി: നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച  രഹ്ന ഫാത്തിമയ്‌ക്ക് ജാമ്യം. എറണാകുളം പോക്സോ കോടതിയാണ് രഹ്‌നയ്‌ക്ക് ജാമ്യം അനുവദിച്ചത്.

നേരത്തെ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി രഹ്ന കീഴടങ്ങിയിരുന്നു. പ്രായപൂർത്തിയാകാത്ത മകനെ കൊണ്ടാണ് രഹ്‌ന ഫാത്തിമ നഗ്നശരീരത്തില്‍ ചിത്രം വരപ്പിച്ചത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്‌തു. തുടർന്ന് പോക്സോ, ഐടി നിയമങ്ങൾ പ്രകാരം കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു. പോക്സോ, ഐടി നിയമങ്ങൾ പ്രകാരമാണ് രഹ്‌നയ്‌ക്കെതിരെ പോലീസ് കേസെടുത്തത്

updates…