india

രാഹുലും മോദിയും നേര്‍ക്കുനേര്‍; ‘നിങ്ങള്‍ ഹിന്ദുവല്ല, ഹിന്ദുവിന്റെ പേരില്‍ അക്രമം നടത്തുന്നവരാണ്’

By webdesk14

July 01, 2024

ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിങ്ങൾ ഹിന്ദുവല്ലെന്നും ഹിന്ദുവിന്റെ പേരിൽ അക്രമം നടത്തുന്നവർ ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഹിന്ദുക്കളെ രാഹുൽ അക്രമികൾ എന്നു വിളിച്ചു എന്ന് മോദി ഈ പ്രസ്താവനയെ വളച്ചൊടിച്ചു.

“ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നു, നിങ്ങൾ ഹിന്ദുവല്ല. ഹിന്ദുവിന്റെ പേരിൽ അക്രമണം നടക്കുന്നു.” രാഹുൽ ഗാന്ധി പറഞ്ഞു. ഞാൻ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമർശിച്ചതെന്നും ഹിന്ദുവെന്നാൽ ബിജെപിയല്ലെന്നും രാഹുൽ പറഞ്ഞു.