kerala

രാഹുല്‍ കോണ്‍ഗ്രസിന്റെ പടയാളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ഉയര്‍ന്നുവരുന്ന പുത്തന്‍ തലമുറയുടെ പ്രതീകമെന്ന് കെപിസിസി അധ്യക്ഷന്‍

By webdesk13

October 16, 2024

സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് മികച്ച വിജയം സ്വന്തമാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. വയനാട്ടിലും പാലക്കാടും ചേലക്കരയിലും കോണ്‍ഗ്രസ് ജയിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉയര്‍ന്നുവരുന്ന പുത്തന്‍ തലമുറയുടെ പ്രതീകമാണ്. ചെറുപ്പക്കാര്‍ക്ക് ആവേശം നല്‍കുന്ന യുവ നേതാവായ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ ഉജ്ജ്വലപടയാളിയാണെന്നും സുധാകരന്‍ വ്യക്തമാക്കി.

പിണറായി വിജയന്റെ പാര്‍ട്ടിയില്‍ നിന്ന് പോലും ഇത്തവണ കോണ്‍ഗ്രസിന് വോട്ട് കിട്ടുമെന്നും സിപിഎമ്മിനോടുള്ള വൈരാഗ്യവും സിപിഎം- ബിജെപി ബന്ധത്തിലുള്ള എതിര്‍പ്പുമാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വം കാണിക്കാത്ത സര്‍ക്കാര്‍ ആണ് ഇപ്പോഴത്തെ കേരള സര്‍ക്കാര്‍. നിലവിലെ സര്‍ക്കാരിനെതിരെ പ്രതികാര ദാഹത്തോടെ ജനങ്ങള്‍ പ്രതികരിക്കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.