india

സുഹൃത്തുക്കളെ മുന്നോട്ട് നയിക്കാനായി യുവാക്കളുടെ ഭാവി കവര്‍ന്നെടുക്കുന്നു; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

By Test User

September 05, 2020

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നത് തല്‍ക്കാലം നിര്‍ത്തിവെക്കുമെന്ന വാര്‍ത്തയെ കുറിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്. പരമാവധി സ്വകാര്യവത്ക്കരണമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് രാഹുല്‍ ആരോപിച്ചു.

मोदी सरकार की सोच –
'Minimum Govt Maximum Privatisation'

कोविड तो बस बहाना है,
सरकारी दफ़्तरों को स्थायी ‘स्टाफ़-मुक्त’ बनाना है,
युवा का भविष्य चुराना है,
‘मित्रों’ को आगे बढ़ाना है।#SpeakUp pic.twitter.com/Lu8BKjJ7bg

— Rahul Gandhi (@RahulGandhi) September 5, 2020

‘പരമാവധി സ്വകാര്യവത്കരണം, ഏറ്റവും ചുരുങ്ങിയ സര്‍ക്കാര്‍ പങ്കാളിത്തം, ഇതാണ് മോദി ഗവണ്‍മെന്റിന്റെ ചിന്ത.കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ സ്ഥിര നിയമനം ഒഴിവാക്കുകയാണ് സര്‍ക്കാര്‍. യുവജനങ്ങളുടെ ഭാവി കവര്‍ന്നെടുത്ത് സ്വന്തം സുഹൃത്തുക്കളെ മുന്നോട്ട് നയിക്കുകയാണ് അവരുടെ ലക്ഷ്യം’ രാഹുല്‍ ട്വീറ്റ് ചെയ്തു.

നേരത്തെ മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ചുകൊണ്ടും രാഹുല്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെയും അസംഘടിത മേഖലയിലെ ആളുകളുടെയും നേര്‍ക്കുള്ള ആക്രമണമായിരുന്നു നോട്ട് നിരോധനം എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.