Culture
ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: ഭരണഘടന ഭേദഗതി ചെയ്യുമെന്ന കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പി ഇന്ത്യന്‍ ഭരണഘടനക്ക് ഭീഷണിയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടനയെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ ശ്രമം അപകടകരമാണ്. ഭരണഘടനയ്ക്കെതിരായി ബിജെപി നേതാക്കള്‍ ഗുരുതരമായ പ്രസ്താവനകളാണ് നടത്തുന്നത്. അതോടൊപ്പം പരോക്ഷമായ ആക്രമണങ്ങളും ബിജെപി ആസൂത്രണം ചെയ്യുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.
ഭരണഘടനയെ സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഓരോ പൗരന്റെയും കര്‍ത്തവ്യമാണെന്നും എല്ലാ വ്യക്തികളുടെയും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തെ തങ്ങളുടെ കടമയായാണ് കോണ്‍ഗ്രസ് കാണുന്നത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ടാവാം, പക്ഷേ നുണകള്‍ പറഞ്ഞ് വിജയിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഭരണഘടന മാറ്റണമെന്നായിരുന്നു ഹെഡ്ഗെയുടെ പരാമര്‍ശം. ഭരണഘടനയിലെ മതേതരത്വം എന്ന വാക്ക് എടുത്തുമാറ്റണമെന്നും പറഞ്ഞിരുന്നു. ഇത് വിവാദമായതോടെ പാര്‍ലമെന്റില്‍ മന്ത്രി മാപ്പുപറഞ്ഞിരുന്നു. പാര്‍ലമെന്റിനേയും ഭരണഘടനയേയും മാനിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
Film
മമ്മൂട്ടിയുടെ ‘കളങ്കാവലി’യുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നു; സൈബര്‍ പരിശോധന ശക്തമാക്കി
‘Tamil Movies’ എന്ന വാട്ടര്‍മാര്‍ക്കോടുകൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
കോഴിക്കോട്: മമ്മൂട്ടി അഭിനയിച്ച ‘കളങ്കാവലി’ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സീറോ ഗോ മൂവീസ് എന്ന വെബ്സൈറ്റിലൂടെയാണ് പൈറേറ്റഡ് പതിപ്പ് പുറത്തിറക്കിയത്. ‘Tamil Movies’ എന്ന വാട്ടര്‍മാര്‍ക്കോടുകൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ടെലഗ്രാം ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് ലിങ്കുകള്‍ വ്യാപകമായി പങ്കുവയ്ക്കുന്നത്.
കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.
ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
news
കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും…
പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.
ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന് അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health20 hours agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news21 hours agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news20 hours agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

