Culture

ഇറാഖില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിനോട് പ്രതികരിച്ച് രാഹുല്‍ ഗാന്ധി

By ചന്ദ്രിക വെബ് ഡെസ്‌ക്‌

March 20, 2018

ന്യൂഡല്‍ഹി: ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുശോചനമറിയിച്ചു. തങ്ങളുടെ പ്രയപ്പെട്ടവര്‍ തിരിച്ചു വരുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് ലഭിച്ച നിരാശജനകമായ വാര്‍ത്തയില്‍ അദ്ദേഹം നടുക്കം രേഖപ്പെടുത്തി.

ഇറാഖില്‍ മൊസൂളില്‍ നിന്ന് കാണാതായ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വിവരം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയിലാണ് വ്യക്തമാക്കിയത്. 2014 ജൂണിലാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. പഞ്ചാബ്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്.

അതിനിടെ തടവുകാര്‍ കൊല്ലപ്പെട്ട വിവരം സര്‍ക്കാര്‍ മനപ്പൂര്‍വം മറച്ചുവെച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാര്‍ വിവരം മറച്ചുവെച്ച് കുടുംബത്തിന് വെറുതെ പ്രതീക്ഷ നല്‍കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ആരോപിച്ചു.

I’m shocked to hear that 39 Indians who were in captivity since 2014, in Iraq, are now confirmed dead.

My deepest condolences to the families of those who have lived in hope, that their loved ones will return unharmed. My thoughts and prayers are with all of you today.

Advertisement

— Rahul Gandhi (@RahulGandhi) March 20, 2018