india

വിജയദശമി ആശംസകള്‍ അറിയിച്ച് രാഹുല്‍ ഗാന്ധി; തിന്മയുടെ മേല്‍ നന്മയുടെ വിജയം

By webdesk14

October 24, 2023

വിജയദശമി ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ മഹോത്സവമായ വിജയദശമിയില്‍ ഏവര്‍ക്കും ആശംസകളെന്ന് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അസത്യവും അഹങ്കാരവും നശിക്കട്ടെയെന്നും സത്യവും മനുഷ്യത്വവും എല്ലാവരുടെയും ജീവിതത്തില്‍ കുടികൊള്ളട്ടെയെന്നും അദ്ദേഹം എക്‌സിലൂടെ പങ്കുവച്ചു.

अच्छाई की बुराई पर जीत के महापर्व, विजयदशमी की सभी को हार्दिक शुभकामनाएं। असत्य और अहंकार का नाश हो, सत्य और मानवता का सभी के जीवन में वास हो।

शुभ दशहरा। pic.twitter.com/zltEFvGYbN

— Rahul Gandhi (@RahulGandhi) October 24, 2023

അസത്യത്തിന്മേല്‍ സത്യത്തിന്റെയും തിന്മയുടെ മേല്‍ നന്മയുടെയും അനീതിക്കെതിരെ നീതിയുടെയും വിജയത്തിന്റെ പ്രതീകമായ വിജയദശമി ഉത്സവത്തില്‍ എല്ലാവക്കും ഹൃദയം നിറഞ്ഞ ആശംസകള്‍. ഈ മഹത്തായ ഉത്സവത്തില്‍ അഹംഭാവവും തിന്മയും അവസാനിപ്പിച്ച് സാമൂഹിക സൗഹാര്‍ദ്ദവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞയെടുക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പറഞ്ഞു.