india

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് വധഭീഷണി

By Chandrika Web

November 18, 2022

രാഹുല്‍ഗാന്ധി മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തുമ്പോള്‍ വധിക്കുമെന്ന് ഭീഷണിക്കത്ത്. ജോഡോ യാത്രയുടെ ഭാഗമായി സംസ്ഥാനത്തെത്തിയപ്പോഴായിരുന്നു സംഭവം.

മുന്‍മുഖ്യമന്ത്രി കമല്‍നാഥിനും ഭീഷണിയുണ്ട്. ഇന്‍ഡോറിലെ ജൂനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടക്കുമുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

പൊലീസ് അന്വേഷണം ആരംഭിച്ചു. ജോഡോ യാത്ര നിരവധി പേരെ ആകര്‍ഷിക്കുന്ന പശ്ചാത്തലത്തില്‍ രാഷ്ട്രീയശത്രുക്കളാണ് സംഭവത്തിന് പിന്നിലെന്നാണ ്കരുതുന്നത്.