ന്യൂഡല്‍ഹി: ആഎര്‍സ്എസ്സിനെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം ലഭിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ഡി മജ്‌സ്‌ട്രേറ്റ് കോടതിയാണ് കോടതിയില്‍ നേരിട്ടെത്തിയ രാഹുലിന് ജാമ്യം അനുവദിച്ചത്. കേസ് വീണ്ടും 28ന് പരിഗണിക്കും.

ഗാന്ധിവധത്തെക്കുറിച്ചുള്ള പരാമര്‍ശത്തിലായിരുന്നു ആര്‍എസ്എസിനെതിരെയുള്ള പ്രസ്താവന രാഹുല്‍ നടത്തിയത്. ആര്‍എസ്എസാണ് ഗാന്ധിജിയെ വധിച്ചതെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍ പ്രസ്താവനക്കെതിരെ സംഘ്പരിവാര്‍ രംഗത്തെത്തി. എന്നാല്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രാഹുല്‍ കോടിയെ അറിയിക്കുകയായിരുന്നു. ഗാന്ധിജിയെ വധിച്ചത് നാഥുറാം ഗോഡ്‌സെയാണെന്ന് ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ പറഞ്ഞിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് രാഹുലിന്റെ പ്രസ്താവനയെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.

രാഹുലിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് മഹാദേവ് കുണ്ഡെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.