നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു.ചോദ്യം ചെയ്യലിനായി ഇഡി ഓഫീസില്‍ രാഹുല്‍ ഹാജറായിട്ടുണ്ട്ഇത് നാലാം ദിവസമാണ് കേസില്‍ രാഹുലിനെ ചോദ്യം ചെയ്യുന്നത്.സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യംചെയ്യല്‍ രാഹുലിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു.

അതേസമയം രാഹുലിനെ ചോദ്യംചെയ്യലില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇന്നും കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. ഡല്‍ഹി ജന്തര്‍ മന്ദറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. നിരവധി എംപിമാരെ അടക്കം പോലീസ് തടഞ്ഞു. റോഡുകളും അടച്ച അവസ്ഥയിലാണ്.

കഴിഞ്ഞ മൂന്നു തവണ രാഹുലിനെ ചോദ്യം ചെയ്തപ്പോഴും ഇത്തരത്തില്‍ കനത്ത പ്രതിഷേധം രൂപപ്പെട്ടിരുന്നു.