kerala

രാഹുല്‍ ഗാന്ധി ഇന്ന് മലബാറില്‍; കോഴിക്കോടും കണ്ണൂരും പര്യടനം നടത്തും

By Akhila

March 31, 2026

കോഴിക്കോട്: മലബാര്‍ ഇളക്കി മറിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരിലും കോഴിക്കോട്ടും. രാവിലെ 10.20ന് കണ്ണൂര്‍ പൊലിസ് മൈതാനിയിലാണ് ആദ്യ പരിപാടി. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന രാഹുല്‍ കാര്‍ മാര്‍ഗമാണ് കണ്ണൂരിലെത്തുക. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ നാദാപുരത്തേക്ക് പോകും. ഉച്ചയ്ക്ക് 12നാണ് നാദാപുരം കല്ലാച്ചയിലെ പൊതുസമ്മേളനം. 1.30ന് പേരാമ്പ്രയിലും 2.40ന് ബാലുശേരി മുതല്‍ എലത്തൂര്‍ നിയോജകമണ്ഡലത്തിലെ നന്‍മണ്ട വരെ യു.ഡി.എഫിന്റെ ഇന്ദിരാ ഗ്യാരന്റി ബസില്‍ സഞ്ചരിക്കും. വൈകിട്ട് കൊയിലാണ്ടിയില്‍ ഉള്ള റോഡ് ഷോയും പൊതുസമ്മേളനവും കഴിഞ്ഞ് തിരികെ പോകും. രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞദിവസം കോഴിക്കോട് പരിപാടി നിശ്ചയിച്ചിരുന്നെങ്കിലും സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.