kerala

രാഹുൽ ഗാന്ധി വയനാട്ടിൽ; ഉടൻ നാമനിർദേശ പത്രിക സമർപ്പിക്കും

By webdesk14

April 03, 2024

വയനാട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി എത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്കയും രാഹുലിനൊപ്പമുണ്ട്. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനായി ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് എത്തിയത്.

റോഡ് മാര്‍ഗമാണ് കല്‍പ്പറ്റയിലേക്ക് പോകുന്നത്. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്തെ റോഡ് ഷോ സമാപനത്തിനുശേഷമാണ് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്.

ഹോലികോപ്റ്ററിലാണ് മൂപ്പൈനാട് തലയ്ക്കൽ ഗ്രൗണ്ടിലേക്ക് രാഹുലും പ്രിയങ്കയും എത്തിയത്. ഹൈലിപാഡിന് സമീപവും രാഹുലിനെ സ്വീകരിക്കാനായി നൂറുകണക്കിന് ആളുകളെത്തിയിരുന്നു. വയനാടിന് പുറമെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള യു.ഡി.എഫ് പ്രവർത്തകരും നേതാക്കളും കൽപ്പറ്റയിൽ എത്തിയിട്ടുണ്ട്.