ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനുനേരെ ഉയര്‍ന്ന അഴിമതിയാരോപണത്തില്‍ ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാറിന്റേയും നിലപാടിനെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് അദ്ദേഹം പിരിഹാസം നടത്തിയത്. സുഹൃത്തുക്കളെ ഷാ രാജകുമാരനെക്കുറിച്ച് താന്‍ ഒന്നും മിണ്ടില്ല; മിണ്ടാന്‍ ആരെയും അനുവദിക്കില്ല’ എന്നാണ് രാഹുല്‍ കുറിച്ചത്.

ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ദ വയറിന് വാര്‍ത്താ വിലക്കേര്‍പ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം വൈ ദിസ് കൊലവെറി എന്ന രാഹുലിന്റെ പരിഹാസം വന്‍ ശ്രദ്ധനേടിയിരുന്നു.

ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിന് ഇടയിലാണ് അഹമ്മദാബാദ് കോടതി ദ വയര്‍ ന്യൂസ് പോര്‍ട്ടലിന് വിലക്കേര്‍പ്പെടുത്തിയത്. അമിത് ഷായുടെ മകന്റെ സ്വത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി നിര്‍ദേശം. കോടതി ഉത്തരവിനോട് വായ് മൂടിക്കെട്ടാനുള്ള ശ്രമമെന്ന് ദി വയര്‍ പ്രതികരിച്ചത്. ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിലെ ബിജെപി ജയത്തിന് പിന്നാലെ ജയ് ഷായുടെ കമ്പനി 16,000 ഇരട്ടി ലാഭമുണ്ടായതായാണ് വാര്‍ത്ത വന്നത്.

2015-16 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം മുന്‍ വര്‍ഷത്തില്‍ നിന്നും പതിനാറായിരം ഇരട്ടിയായി 80.5 കോടി രൂപയുടെ വര്‍ധനവ് ഉണ്ടായി എന്നാണു ജയ് ഷായ്ക്ക് നേരെ ഉയര്‍ന്ന ആരോപണം. ടെമ്പിള്‍ എന്റര്‍െ്രെപസസ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ആണ് ജയ് ഷാ.