india

‘എന്റെ മതം സത്യവും അഹിംസയും’; മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് രാഹുല്‍; വിധിയെ വിമര്‍ശിച്ച് നേതാക്കള്‍

By webdesk14

March 23, 2023

സത്യവും അഹിംസയുമാണ് തന്റെ മതമെന്ന മഹാത്മാഗാന്ധിയുടെ വചനം ഉദ്ധരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അപകീര്‍ത്തി പരാമര്‍ശത്തില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ട്വീറ്റിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

‘എന്റെ മതം അടിസ്ഥാനമായിക്കുന്നത് സത്യവും അഹിംസയുമാണ്. സത്യമാണ് തന്റെ ദൈവം. അഹിംസ അതിലേക്കുള്ള മാര്‍ഗം- മഹാത്മാഗാന്ധി’, രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്. ആരെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു.

"My religion is based on truth and non-violence. Truth is my God, non-violence the means to get it- Mahatma Gandhi," tweets Congress MP Rahul Gandhi after he was found guilty in the criminal defamation case filed against him over his alleged 'Modi surname' remark pic.twitter.com/cME0i0vqNa

— ANI (@ANI) March 23, 2023

അതിനിടെ രാഹുലിനെതിരായ വിധിയെ വിമര്‍ശിച്ച് വിവിധ നേതാക്കള്‍ രംഗത്തെത്തി. രാഹുലിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമം നടത്തുന്നതായി സഹോദരി പ്രിയങ്ക ഗാന്ധി ആരോപിച്ചു. രാഹുലിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. സത്യം പറയുന്നത് രാഹുല്‍ തുടരുമെന്നും പ്രിയങ്ക പറഞ്ഞു.

ജുഡീഷ്യറിയും സിബിഐയും ഇഡിയുമെല്ലാം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹലോട്ട് പറഞ്ഞു. അവര്‍ ജഡ്ജിമാരെ മാറ്റിക്കൊണ്ടിരുന്നു. കോണ്‍ഗ്രസ് നീയമവ്യവസ്ഥയെ മാനിക്കുന്നു. കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.