മുംബൈ: ആര്‍.എസ്.എസ് നല്‍കിയ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് മുംബൈ കോടതിയില്‍ ഹാജരാകും. 2014ല്‍ രാജേഷ് കുന്ദെ എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വിശദീകരണം നല്‍കാനാണ് രാഹുല്‍ കോടതിയില്‍ ഹാജരാകുന്നത്. മുംബൈയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ആര്‍.എസ്.എസ് ആണ് ഗാന്ധിജിയെ വധിച്ചതെന്ന് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് കുന്ദെ കോടതിയെ സമീപിച്ചിരിക്കുന്നത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ മഹാരാഷ്ട്രയിലെത്തിയത്. ഇന്നും നാളെയുമായി വിവിധ പരിപാടികളില്‍ രാഹുല്‍ സംബന്ധിക്കും. അടുത്തിടെ അന്തരിച്ച ദാദാജി കോബ്രഗഡെയുടെ ബന്ധുക്കളേയും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. മഹാരാഷ്ട്രയിലെ കാര്‍ഷിക മേഖലക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ കര്‍ഷകനായിരുന്നു ദാദാജി കോബ്രഗഡെ