Connect with us

india

നിര്‍മലയുടെ ‘ദൈവത്തിന്റെ കളി’ വാദം പൊള്ളയെന്ന് തുറന്നുകാട്ടി രാഹുല്‍ ഗാന്ധി

കോവിഡല്ല മറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് തീരുമാനങ്ങള്‍ കാരണമാണ് സാമ്പത്തിക രംഗം തകര്‍ന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു

Published

on

ഡല്‍ഹി: ജിഎസ്ടി വരുമാനത്തിന് കാരണമായത് കോവിഡാണെന്നും ഇത് ദൈവത്തിന്റെ പ്രവൃത്തിയാണെന്നുമുള്ള കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ സീതാരാമന്റെ വാദത്തിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത്. കോവിഡല്ല മറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് തീരുമാനങ്ങള്‍ കാരണമാണ് സാമ്പത്തിക രംഗം തകര്‍ന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നോട്ട് നിരോധനം, തെറ്റായ ജിഎസ്ടി ക്രമീകരണം, പരാജയപ്പെട്ട ലോക്ക്ഡൗണ്‍ എന്നിവയാണ് സാമ്പത്തിക രംഗത്തെ തകര്‍ച്ചയിലേക്ക് നയിച്ചത്. നിര്‍മല സീതാരാമന്‍ തകര്‍ച്ചയ്ക്ക് കാരണമായി പറഞ്ഞ മറ്റെല്ലാം കള്ളമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2.35 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ജി.എസ്.ടി വരുമാനത്തില്‍ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞിരുന്നു.കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വരുമാനത്തില്‍ വന്‍ ഇടിവുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ധനമന്ത്രി യോഗം വിളിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു.

 

india

ബിഗ് ബോസ് ഷോയുടെ ഉള്ളടക്കം പരിശോധിക്കാന്‍ കോടതി ഉത്തരവ്; നിയമലംഘനം തെളിഞ്ഞാൽ സംപ്രേഷണം നിര്‍ത്തിവയ്പ്പിക്കും

എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

Published

on

റിയാലിറ്റ് ഷോ ബിഗ്‌ബോസ് മലയാളം പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്. സംപ്രേഷണ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിനാണ് കോടതി നിര്‍ദേശം നല്‍കിയത്. ചട്ട ലംഘനമുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവയ്ക്കാനും കേന്ദ്രത്തിന് നിര്‍ദേശിക്കാം. എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

ബിഗ് ബോസ് മലയാളം സീസണ്‍ ആറിന്റെ സംപ്രേഷണവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഷോയില്‍ നിയമവിരുദ്ധതയുണ്ടെങ്കില്‍ നടപടിയെടുക്കും. ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. പരിപാടിയില്‍ ശാരീരിക ഉപദ്രവം അടക്കമുള്ള നിയമവിരുദ്ധതയുണ്ടോയെന്ന് പരിശോധിക്കും. ലംഘനം കണ്ടെത്തിയാല്‍ പരിപാടി നിര്‍ത്തിവയ്പ്പിക്കാമെന്ന് ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖും ജഎം എ അബ്ദുള്‍ ഹക്കിമും വ്യക്തമാക്കി.

1995ലെ ടെലിവിഷന്‍ നെറ്റ്വര്‍ക്കുകള്‍ (റെഗുലേഷന്‍) നിയമപ്രകാരം ഒരു വ്യക്തിയുടെ അന്തസിനെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പരിപാടികള്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ശാരീരിക പീഡനം ഇന്ത്യന്‍ ശിക്ഷാനിയമത്തിന് കീഴിലുള്ള കുറ്റകൃത്യമാണ്. 1995ലെ റെഗുലേഷന്‍ ആക്ടും 1952ലെ സിനിമാറ്റോഗ്രാഫ് ആക്റ്റ് എന്നിവ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങളുടെ ലംഘനമാണ് ബിഗ് ബോസ് മലയാളം റിയാലിറ്റിഈ ഷോയെന്നും ഹര്‍ജിയില്‍ പറയുന്നു.

നിയമലംഘനമുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ പരിപാടി ഉടന്‍ നിര്‍ത്തലാക്കണമെന്നാണഅ ഹര്‍ജിക്കാരന്റെ ആവശ്യം. എല്ലാ സോഷ്യല്‍ മിഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നും ബിഗ് ബോസ് സീസണ്‍ ആറുമായി ബന്ധപ്പെട്ട വിഡിയോകളും നീക്കം ചെയ്യേണ്ടിവരും. അടുത്തിടെ സംപ്രേക്ഷണം ചെയ്ത എപ്പിസോഡില്‍ സിജോ ജോണ്‍ എന്ന മത്സരാര്‍ത്ഥിയെ സഹ മത്സരാര്‍ത്ഥിയായ റോക്കി (ഹസീബ് എസ്.കെ) ശാരീരികമായി ഉപദ്രവിച്ചിരുന്നു. പിന്നാലെ റോക്കിയെ ഷോയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. വിഷയം ഏറെ ഗൗരവതരമെന്ന് വ്യക്തമാക്കിയ കോടതി നിയമലംഘനം പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.

അതേസമയം ക്വീര്‍ കമ്മ്യൂണിറ്റിയെ മോശമായി ചിത്രീകരിച്ചെന്നും ബിഗ് ബോസ് ഷോയ്ക്കെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സ്വവര്‍ഗാനുരാഗിയായ മത്സരാര്‍ത്ഥിയെ അപമാനിച്ചതിന്റെ പേരില്‍ ദിശ സംഘടന കേരള ബ്രോഡ്കാസ്റ്റ് കണ്ടന്റ് കംപ്ലയിന്റ്സ് കൗണ്‍സിലിന് (ബിസിസിസി) പരാതി നല്‍കി.

Continue Reading

india

ട്രെയിനിൽ നിന്ന് പിടികൂടിയ 4 കോടി രൂപ ബിജെപി സ്ഥാനാർത്ഥിയുടേത് തന്നെയെന്ന് ചെന്നൈ പൊലീസ്

തിരുനെല്‍വേലിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാനാണ് ഈ പണം കൊണ്ടുവന്നതെന്നും എഫ്‌ഐആറില്‍ പറയുന്നു.

Published

on

ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് പിടികൂടിയ നാല് കോടി രൂപ ബിജെപി സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രന്റേത് തന്നെയെന്ന് പൊലീസ്. തിരുനെല്‍വേലിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാനാണ് ഈ പണം കൊണ്ടുവന്നതെന്നും എഫ്‌ഐആറില്‍ പറയുന്നു.

മോദിയുടെ തിരുനെല്‍വേലി റാലി നടക്കുന്നതിനു തൊട്ടു മുന്‍പാണ് പൊലീസ് എഫ്‌ഐആര്‍ പകര്‍പ്പ് പുറത്തുവിട്ടത്. വോട്ടെടുപ്പ് കഴിഞ്ഞ് മൂന്നാം ദിവസമായ ഏപ്രില്‍ 22ന് ഹാജരാകാന്‍ നൈനാറിന് പൊലീസ് സമന്‍സ് അയച്ചിട്ടുണ്ട്.

പിടിച്ചെടുത്ത പണവുമായി തനിക്ക് ബന്ധമില്ലെന്ന നൈനാര്‍ നാഗേന്ദ്രന്റെ അവകാശവാദം പൊലീസ് വിശ്വസിച്ചിട്ടില്ല. കാരണം പ്രതികള്‍ ട്രെയിന്‍ യാത്രയ്ക്കുള്ള എമര്‍ജന്‍സി ക്വാട്ടയ്ക്കായി അപേക്ഷ നല്‍കിയത് നൈനാറുടെ ലെറ്റര്‍പാഡിലാണ്. സ്റ്റേഷനിലേക്ക് പോകും മുന്‍പ് മൂവരും നൈനാറുടെ ഹോട്ടലില്‍ തങ്ങി. നൈനാറുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നത് സംശയകരമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകന്‍ സതീഷിന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്നും പൊലീസ് പറഞ്ഞു. വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ ശ്രമിച്ച നൈനാറിനെ അയോഗ്യനാക്കണെമന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സിപിഐ വ്യക്തമാക്കി.

സംഭവത്തില്‍ മൗനം വെടിഞ്ഞ കെ.അണ്ണാമലൈ പണവുമായി ബന്ധമില്ലെന്ന് നൈനാര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ശരിയായ അന്വേഷണം നടക്കട്ടേയെന്നും പ്രതികരിച്ചു. ബിജെപി സംസ്ഥാന വ്യവസായ സെല്‍ അധ്യക്ഷന്‍ ഗോവര്‍ദ്ധനും പൊലീസ് സമന്‍സ് നല്‍കിയിട്ടുണ്ട്.

 

Continue Reading

india

രാജസ്ഥാനിൽ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; ഒരു കുടുംബത്തിലെ 7 പേർ വെന്തുമരിച്ചു

ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്.

Published

on

രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ഏഴുപേർ വെന്തുമരിച്ചു. അപകടത്തെതുടർന്ന് കാറിന് തീപിടിക്കുകയായിരുന്നു. രണ്ടു കുട്ടികളും മൂന്ന് സ്ത്രീകളുമുൾപ്പടെയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്.

ഉത്തർപ്രദേശിലെ മീററ്റ് നിവാസികളാണ് അപകടത്തിൽപ്പെട്ടത്. നീലം ഗോയൽ (55), മകൻ അശുതോഷ് ഗോയൽ (35), മഞ്ജു ബിന്ദാൽ (58), ഇവരുടെ മകൻ ഹാർദിക് ബിന്ദാൽ (37), ഭാര്യ സ്വാതി ബിന്ദാൽ (32), രണ്ട് പെൺകുട്ടികൾ എന്നിവരാണ് മരിച്ചത്. രാജസ്ഥാനിലെ സലാസറിലെ സലാസർ ബാലാജി ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം നടന്നത്.

ചുരു ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഡ്രൈവർ പഞ്ഞിലോഡുമായി പോകുകയായിരുന്ന ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. എതിർദിശയിൽ നിന്ന് മറ്റൊരു വാഹനം വന്നപ്പോൾ കാര്‍ നിയന്ത്രണം വിട്ട് ട്രക്കിൽ ഇടിക്കുകയായിരുന്നു.

കൂട്ടിയിടിയെത്തുടർന്ന് കാറിലുണ്ടായിരുന്ന എൽപിജി കിറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. ട്രക്കിലുണ്ടായ പഞ്ഞിയിലേക്ക് തീ ആളിപ്പടരുകയും ചെയ്തു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും കാറിന്റെ ഡോർ തുറക്കാനായില്ല.

ഇതോടെ കാർ പൂർണമായും കത്തി നശിക്കുകയായിരുന്നു. യാത്രക്കാർ സഹായത്തിനായി നിലവിളിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ലെന്ന് ദൃക്‌സാക്ഷിയായ രാംനിവാസ് സൈനി ഇന്ത്യ ടുഡേയോട് പറഞ്ഞു. ഫയർഫോഴ്‌സെത്തി തീ അണച്ചപ്പോഴേക്കും ഏഴുപേരും മരിച്ചിരുന്നു. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവറും സഹായിയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

Continue Reading

Trending