എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സൂറത്ത് കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തതിന് ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നു. ആഗസ്റ്റ് 11, 12 തിയതികളിലാണ് രാഹുല്‍ ഗാന്ധി തന്റെ മണ്ഡലമായ വയനാട് സന്ദര്‍ശിക്കുന്നത്. ശിക്ഷാ വിധി സുപ്രിംകോടതി സ്റ്റേ ചെയ്ത് 2 ദിവസത്തിന് ശേഷം തിങ്കളാഴ്ചയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയുടെ അംഗത്വം പുനഃസ്ഥാപിച്ചത്.
രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്ന കാര്യം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആണ് അറിയിച്ചത്. തങ്ങളുടെ ശബ്ദം പാര്‍ലമെന്റില്‍ തിരിച്ചെത്തിയതില്‍ വയനാട്ടിലെ ജനങ്ങള്‍ ആഹ്ലാദത്തിലാണെന്നും രാഹുല്‍ ഗാന്ധി അവര്‍ക്ക് ഒരു എം.പി മാത്രമല്ല, സ്വന്തം കുടുംബാംഗത്തെപ്പോലെ ആണെന്നും കെ.സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.
On 12-13 August, Sh. @RahulGandhi ji will be in his constituency Wayanad!
The people of Wayanad are elated that democracy has won, their voice has returned to Parliament!
Rahul ji is not just an MP but a member of their family!
— K C Venugopal (@kcvenugopalmp) August 8, 2023