india

രാഹുല്‍ ഗാന്ധിക്ക് സുരക്ഷാഭീഷണി ; കോണ്‍ഗ്രസ് കേന്ദ്രത്തിന് കത്തെഴുതി

By Chandrika Web

December 28, 2022

ജോഡോ യാത്രാനായകന്‍ രാഹുല്‍ഗാന്ധിക്ക് സുരക്ഷാഭീഷണി നേരിടുന്നതായി കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിന് കത്തെഴുതി. സെഡ് പ്ലസ് കാറ്റഗറിയുള്ള രാഹുലിന്റെയാത്ര ഡല്‍ഹിയില്‍ പ്രവേശിച്ചതുമുതല്‍ പലവിധത്തില്‍ അത് തടയാന്‍ ശ്രമിച്ചതായി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കത്തില്‍ ആരോപിച്ചു. ഏതൊരു പൗരനും യാത്ര ചെയ്യാന്‍ ഇന്ത്യയില്‍ അവകാശമുണ്ട്. ഡല്‍ഹി പൊലീസ് രാഹുലിന് സുരക്ഷയൊരുക്കുന്നതില്‍ വന്‍പരാജയമാണ്. പലവിധത്തിലും അക്രമികള്‍ ജോഡോ യാത്രയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നു. യാത്രയിലെ നേതാക്കളെപോലും ഇന്റലിജന്‍സുകാര്‍ തടയാന്‍ ശ്രമിക്കുന്നു. യാത്രയെ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന ്പവന്‍ഖേരയും ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെഴുതിയ കത്തിനെക്കുറിച്ച് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. പഞ്ചാബിലും കശ്മീരിലുമാണ് ഇനി യാത്ര തുടരേണ്ടത്. ഇത് മനസ്സിലാക്കി പ്രതികാരരാഷ്ട്രീയം കേന്ദ്രം ഉപേക്ഷിക്കണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു.