kerala
‘ശരീരത്തില് തിരുവനന്തപുരത്തിന്റെയല്ല ഏഷ്യയുടെ മാപ്പ് പതിഞ്ഞാലും യു ടേണ് എടുക്കില്ല കേട്ടോ…’ അന്വറിന് ഉരുളക്കുപ്പേരി പോലെ മറുപടിയുമായി രാഹുല് മാങ്കൂട്ടത്തില്
സെക്രട്ടറിയേറ്റിലേക്ക് മാര്ച്ച് നടത്തുന്ന യൂത്ത് കോണ്ഗ്രസ് കുഞ്ഞാടുകളുടെ മുതുകത്ത് തിരുവനന്തപുരം നഗരത്തിന്റെ റൂട്ട് മാപ്പ് പതിപ്പിക്കുന്നത് കാണാന് വേണ്ടി അക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് ഫേസ്ബുക്കില് കുറിപ്പിട്ട പി.വി. അന്വര് എം.എല്.എയെ പരിഹസിച്ച് രാഹുല് മാങ്കൂട്ടത്തില്.

പി വി അന്വര് എംഎല്എക്ക് അതേ നാണയത്തില് തിരിച്ചടി നല്കി യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തില്.
സെക്രട്ടറിയേറ്റിലേക്ക് മാര്ച്ച് നടത്തുന്ന യൂത്ത് കോണ്ഗ്രസ് കുഞ്ഞാടുകളുടെ മുതുകത്ത് തിരുവനന്തപുരം നഗരത്തിന്റെ റൂട്ട് മാപ്പ് പതിപ്പിക്കുന്നത് കാണാന് വേണ്ടി അക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് ഫേസ്ബുക്കില് കുറിപ്പിട്ട പി.വി. അന്വര് എം.എല്.എയെ പരിഹസിച്ച് രാഹുല് മാങ്കൂട്ടത്തില്. ‘ശരീരത്തില് തിരുവനന്തപുരത്തിന്റെയല്ല ഏഷ്യയുടെ മാപ്പ് പതിഞ്ഞാലും യു ടേണ് എടുക്കില്ല കേട്ടോ…’ എന്നാണ് പോലീസ് മര്ദനത്തില് തലപൊട്ടി ചോരയൊഴുകുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് അബിന് വര്ക്കിയുടെ ചിത്രം പങ്കുവെച്ച് രാഹുല് ഫേസ്ബുക്കില് കുറിച്ചത്.
പി.വി. അന്വര് എം.എല്.എയുടെ വെളിപ്പെടുത്തലിനെ തുടര്ന്ന് മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് നടത്തിയ മാര്ച്ചിലാണ് പ്രവര്ത്തകരെ പൊലീസ് തല്ലിച്ചതച്ചത്. രാഹുല് മാങ്കൂട്ടത്തില്, അബിന് വര്ക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്ത്തകര് സെക്രട്ടേറിയറ്റിലേക്ക് മാര്ച്ച് നടത്തിയത്. ലാത്തിച്ചാര്ജില് നിരവധി പേര്ക്ക് പരിക്കേറ്റു. അബിന് വര്ക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി. ഏഴുതവണ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.
മാര്ച്ച് നടക്കുന്നതിന് മണിക്കൂറുകള്ക്ക് മുന്പായിരുന്നു യൂത്ത് കോണ്ഗ്രസുകാര്ക് അടികിട്ടുന്നത് കാണാന് അക്ഷമനായി കാത്തിരിക്കുന്നുവെന്ന് അന്വര് പോസ്റ്റിട്ടത്. എന്നാല്, മര്ദനമേറ്റതിന് പിന്നാലെ അന്വറിന് ഉരുളക്കുപ്പേരിപോലെ മറുപടിയുമായി രാഹുല് രംഗത്തെത്തി. എ.ഡി.ജി.പി അജിത് കുമാറിനും എസ്.പി സുജിത് ദാസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറി പി. ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങള് ഉന്നയിച്ച് പിന്നീട് മലക്കംമറിഞ്ഞ പി.വി. അന്വറിനെ പരിഹസിച്ചാണ് ”ശരീരത്തില് തിരുവനന്തപുരത്തിന്റെയല്ല ഏഷ്യയുടെ മാപ്പ് പതിഞ്ഞാലും യു ടേണ് എടുക്കില്ല കേട്ടോ… സമരമൊക്കെ ഇതു പോലെ തുടരും ….” എന്ന് രാഹുല് തിരിച്ചടിച്ചത്.
കേരളത്തിലെ നമ്പര് വണ് ക്രിമിനലാണ് എ.ഡി.ജി.പി അജിത് കുമാറെന്ന് മാര്ച്ച് ഉദ്ഘാടനം ചെയ്ത രാഹുല് മാങ്കൂട്ടത്തില് പറഞ്ഞു. അധോലോക സംഘത്തിന് എതിരായി അധോലോക കേന്ദ്രത്തിലേക്ക് മാര്ച്ച് നടത്തുന്നു. ‘ശശിസേന’യിലെ എമ്പോക്കികള് സമരം തടയുന്നു. താനൂരിലെ കൊലയ്ക്ക് പിന്നില് സുജിത് ദാസ് ആണ്. സുജിത് ദാസിന് നിര്ദേശം നല്കിയത് അജിത് കുമാര് ആണ്. ആര്.എസ്.എസുമായുള്ള കൂടിക്കാഴ്ചക്ക് പിണറായി പറഞ്ഞുവിട്ട രാഷ്ട്രീയ ദൂതനാണ് അജിത് കുമാറെന്നും രാഹുല് മാങ്കൂട്ടത്തില് ആരോപിച്ചു.
film
എഎംഎംഎയുടെ തെരഞ്ഞെടുപ്പില് നിന്ന് ബാബുരാജും പിന്മാറി
ജനറല് സെക്രട്ടറി സ്ഥാനത്തേക്കാണ് ബാബുരാജ് നാമര്ദേശ പത്രിക സമര്പ്പിച്ചിരുന്നത്.

താര സംഘടനയായ എഎംഎംഎയുടെ ഭാരവാഹി തെരഞ്ഞെടുപ്പില് നിന്ന് ബാബുരാജ് പിന്മാറി. ജനറല് സെക്രട്ടറി സ്ഥാനത്തേക്കാണ് ബാബുരാജ് നാമര്ദേശ പത്രിക സമര്പ്പിച്ചിരുന്നത്. കുക്കു പരമേശ്വരന്, ജയന് ചേര്ത്തല, അനൂപ് ചന്ദ്രന്, രവീന്ദ്രന് എന്നിവരാണ് ജനറല് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് താരങ്ങള്.
നടന് ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരന് പറഞ്ഞിരുന്നു. ആരോപണ വിധേയന് മാറിനില്ക്കുകയാണ് വേണ്ടതെന്നും ബാബുരാജ് മത്സരിച്ചാല് പല സംശയങ്ങള്ക്കും ഇടവരുമെന്നും മല്ലിക പറഞ്ഞിരുന്നു. അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മോഹന്ലാല് മാറിയത് മടുപ്പ് കൊണ്ടാണെനന്നും മല്ലിക പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി ബാബുരാജിനെതിരെ പരാതികളും വിവാദങ്ങളും വന്നതിന് പിന്നാലെയാണ് നാമനിര്ദേശ പത്രിക ബാബുരാജ് പിന്വലിച്ചത്. സരിത എസ്. നായരുടെ പരാതിയും ബാബുരാജിനെതിരെ വന്നിരുന്നു. പരാതികള് തന്നെ വേദനിപ്പിച്ചെന്നും ഇതിന് പിന്നില് ഗൂഢാലോചനയുണ്ടെന്നും ബാബുരാജ് പറഞ്ഞു.
നേരത്തെ എഎംഎംഎയുടെ ഭാരവാഹി തെരഞ്ഞെടുപ്പില് നിന്ന് ജഗദീഷും പിന്മാറിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കാണ് ജഗദീഷ് നാമര്ദേശ പത്രിക സമര്പ്പിച്ചിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില് നിന്ന് നടന് രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ജനറല് സെക്രട്ടറി സ്ഥലത്തേക്ക് മാത്രം മത്സരിക്കും എന്ന് രവീന്ദ്രന് വ്യക്തമാക്കി.
kerala
സബ് ജില്ലാ , ജില്ലാ ടൂര്ണമെന്റുകള് നടത്തിയില്ല, സംസ്ഥാന സുബ്രതോ കപ്പ് ടൂര്ണമെന്റ് അട്ടിമറിക്കാനുള്ള നീക്കത്തില് നിന്ന് സര്ക്കാര് പിന്മാറണം: എം.എസ്.എഫ്
ഒരു സ്കൂള് സബ് ജൂനിയര്, ജൂനിയര് വിഭാഗങ്ങളില് ആറായിരം രൂപ പ്രവേശന ഫീസായി നല്കണം എന്ന നിര്ദ്ദേശം അടിച്ചേല്പ്പിക്കപ്പെടുന്നതിനോടും യോജിക്കാന് കഴിയില്ല.

കോഴിക്കോട് : സ്കൂള് കായിക വിദ്യാര്ത്ഥികള്ക്ക് വര്ഷംതോറും നടത്തിവെരാറുള്ള സുബ്രതോ കപ്പ് മത്സരങ്ങള് അട്ടിമറിക്കാനുള്ള സര്ക്കാര് നീക്കത്തിനെതിരെ പ്രതിഷേധവുമായി എം.എസ്.എഫ്. സബ് ജില്ലാ , ജില്ലാ മത്സരങ്ങള് നടത്താതെ സംസ്ഥാന സുബ്രതോ കപ്പ് ടൂര്ണമെന്റ് നടത്തുന്നതിന്റെ സാംഗത്യമാണ് എം.എസ്.എഫ് ചോദ്യം ചെയ്യുന്നത്. കായിക അധ്യാപകര് സമരത്തിലായ മാസങ്ങളില് സബ് ജില്ലാ , ജില്ലാ മത്സരങ്ങളുടെ തിയ്യതി നിശ്ചയിച്ച സര്ക്കാര് ടൂര്ണമെന്റ് നടത്തുന്നതിന് വേണ്ട ഇടപെടലുകള് നടത്തിയില്ല. കായിക അധ്യാപകരുടെ ആവശ്യങ്ങള് പരിഹാരിക്കാന് സര്ക്കാര് തയ്യാറാകാത്തതിനാല് തന്നെ സബ് ജില്ലാ , ജില്ലാ മത്സരങ്ങള് നടന്നില്ല. മത്സരങ്ങള് നിലവില് നടക്കാത്ത സ്ഥിതിയില് സംസ്ഥാന സുബ്രതോ കപ്പ് മത്സരം എങ്ങനെ നടത്തുമെന്നാണ് എം.എസ്.എഫ് ചോദിക്കുന്നത്. ഒരു സ്കൂള് സബ് ജൂനിയര്, ജൂനിയര് വിഭാഗങ്ങളില് ആറായിരം രൂപ പ്രവേശന ഫീസായി നല്കണം എന്ന നിര്ദ്ദേശം അടിച്ചേല്പ്പിക്കപ്പെടുന്നതിനോടും യോജിക്കാന് കഴിയില്ല.
സുബ്രതോ കപ്പ് മത്സരങ്ങള് വളര്ന്നുവരുന്ന കായിക താരങ്ങള്ക്കുള്ള വലിയ അവസരമാണ്. അത് തകര്ക്കുന്ന നീക്കം അംഗീകരിക്കാന് കഴിയില്ല. സംസ്ഥാന ടൂര്ണമെന്റില് പങ്കെടുക്കാന് കായിക വിദ്യാര്ത്ഥികളോട് അപേക്ഷ സമര്പ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെടുന്നത്. എന്നാല് സെലക്ഷന് ഉള്പ്പെടെ വകുപ്പിന് ധാരണയില്ല എന്ന് മാത്രമല്ല അപേക്ഷ നല്കി പങ്കെടുക്കേണ്ട ഒരു ടൂര്ണമെന്റല്ല സംസ്ഥാന സുബ്രതോ കപ്പ്. ഈ വിചിത്രമായ സെലക്ഷന് രീതി അംഗീകരിക്കാന് കഴിയില്ല. കായിക താരങ്ങളോടുള്ള സര്ക്കാരിന്റെ സമീപനമാണ് ഇതിലൂടെ പുറത്ത് വരുന്നത്. ഈ അവഗണിക്കുന്ന സമീപനവുമായി മുന്നോട്ട് പോയാല് ശക്തമായ സമരങ്ങള്ക്ക് എം.എസ്.എഫ് നേതൃത്വം നല്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന:സെക്രട്ടറി സി.കെ നജാഫ്, കായിക വിംഗ് കണ്വീനര് എം.വി ഹസൈനാര് എന്നിവര് പറഞ്ഞു.
kerala
പഹല്ഗാം ആക്രമണം’ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ആര്ക്കെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കണം; അഡ്വ. ഹാരിസ് ബീരാൻ എം.പി
ആക്രമണം നടന്ന ഉടനെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ താൻ ഈ വിഷയം ഉന്നയിച്ചതായിരുന്നുവെന്നും എന്നാൽ തങ്ങളുടെ പരാജയം മറച്ചുവെച്ചുകൊണ്ട് ഓപ്പറേഷൻ സിന്ദൂർ പ്രചരണായുധമാക്കി രാഷ്ട്രീയം കളിക്കുകയായിരിന്നു കേന്ദ്ര സർക്കാർ എന്ന് എം പി കുറ്റപ്പെടുത്തി.

പഹൽഗാമിൽ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനത്തിന്റെയും കേന്ദ്ര ഇന്റലിജൻസിന്റെയും വീഴ്ച വളരെ വ്യക്തമാണെന്നും എന്നാൽ ഇന്നുവരെ അതിന്റെ ഉത്തരവാദിത്തം ഒരു കേന്ദ്രമന്ത്രിയും ഒരു ഉദ്യോഗസ്ഥനും ഏറ്റെടുത്തില്ലെന്നു മാത്രമല്ല തീവ്രവാദി ആക്രമണം കഴിഞ്ഞ് 100 ദിവസമായിട്ടും ആക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ പോലും കഴിഞ്ഞില്ലെന്നും അഡ്വ. ഹാരിസ് ബീരാൻ എം.പി രാജ്യസഭയിൽ അറിയിച്ചു. ആക്രമണം നടന്ന ഉടനെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ താൻ ഈ വിഷയം ഉന്നയിച്ചതായിരുന്നുവെന്നും എന്നാൽ തങ്ങളുടെ പരാജയം മറച്ചുവെച്ചുകൊണ്ട് ഓപ്പറേഷൻ സിന്ദൂർ പ്രചരണായുധമാക്കി രാഷ്ട്രീയം കളിക്കുകയായിരിന്നു കേന്ദ്ര സർക്കാർ എന്ന് എം പി കുറ്റപ്പെടുത്തി.
തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി ഒരു മൗനാചരണം പോലും രാജ്യം നടത്തിയില്ലയെന്നും പകരം ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ കേണൽ സോഫിയ കുറേഷി, ആക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകൾ ആരതി മേനോൻ ഉൾപ്പെടെയുള്ള ഇരകളെ ബി ജെ പി യുടെ മന്ത്രിമാരുടെ നേതൃത്വത്തിൽ അപമാനിക്കുകയായിരിന്നുവെന്നും എം പി ആരോപിച്ചു. തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള മുസ്ലിംലീഗിന്റെ അനുശോചനം അറിയിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ച ഹാരിസ് ബീരാൻ രാജ്യത്തിന്റെ അഭിമാനമുയർത്തിപ്പിടിച്ച് പോരാടിയ സൈനികർക്കുള്ള തന്റെ പാർട്ടിയുടെ അനുമോദനങ്ങൾ അറിയിക്കാനും മറന്നില്ല.
-
kerala3 days ago
വഞ്ചനാക്കേസ്; നിവിന് പോളിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന് നോട്ടീസ്
-
kerala3 days ago
കന്യാസ്ത്രീകള്ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്; പത്തുവര്ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര് പുറത്ത്
-
india3 days ago
‘ബിജെപി ഭരണത്തിന് കീഴില് ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്നു’ ; കന്യാസ്ത്രീകളുടെ അറസ്റ്റില് അപലപിച്ച് രാഹുല് ഗാന്ധി
-
india3 days ago
നിയമ സാധുതയില്ല; ബിഹാര് വോട്ടര് പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്
-
kerala3 days ago
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി
-
india3 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില് കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
india3 days ago
ഛത്തീസ്ഗഡില് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അന്യായം: ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി
-
india2 days ago
രാജ്യതലസ്ഥാനത്ത് ഇന്ത്യന് യൂണിയന് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ഒരുങ്ങി; ഖാഇദെ മില്ലത്ത് സെന്റര് ഉദ്ഘാടനം ഓഗസ്റ്റ് 24ന്