kerala

ഗവര്‍ണറോട് കേരളം വിടുന്നതാണ് നല്ലതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

By Test User

November 07, 2022

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ഗവര്‍ണര്‍ക്ക് നല്ലത് കേരളം വിടുന്നതാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ പുറത്താക്കണമെന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കാത്തത് എന്ത് കൊണ്ടാണെന്നും രാഹുല്‍ പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.