india

രാഹുല്‍ ഇന്ന് കോലാറില്‍ എത്തും; അയോഗ്യതയ്ക്ക് കാരണമായ പ്രസംഗ വേദിയില്‍ വീണ്ടും

By webdesk11

April 16, 2023

തെരഞ്ഞെടുപ്പിന് ചൂടിനിടെ കര്‍ണാടകയില്‍ ഇന്ന് രാഹുല്‍ ഗാന്ധിയെത്തും. കോലാറിലാണ് പൊതുസമ്മേളനവും റാലിയും നടക്കുക. ഉച്ചയ്ക്ക് 12 മണിയ്ക്കാണ് പരിപാടി. 2019ല ലോകസഭ തിരഞ്ഞെടുപ്പ് റാലിയില്‍ കോലാറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സൂറത്ത് കോടതി രാഹുലിനെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. തുടര്‍ന്ന് രാഹുലിനെ എം.പി സ്ഥാനത്ത് നിന്ന് തിടുക്കപ്പെട്ട് അയോഗ്യനാക്കുകയും ചെയ്തു.

വൈകിട്ട് അഞ്ചുമണിയ്ക്ക് ബംഗളൂരു ജെപി നഗറില്‍ ശുചീകരണ തൊഴിലാളികളുമായും വഴിയോര കച്ചവടക്കാരുമായും രാഹുല്‍ ഗാന്ധി സംവദിയ്ക്കും. 6.15ന് ഇന്ദിരാഗാന്ധി ഭവന്റെ ഉദ്ഘാടനവും രാഹുല്‍ നിര്‍വഹിക്കും.