kerala

സുപ്രീം കോടതി വിധി: സംസ്ഥാനത്തുടനീളം കോൺഗ്രസിന്റ ആഹ്ളാദപ്രകടനം

By webdesk15

August 04, 2023

മാനനഷ്ടക്കേസിൽ സൂറത്ത് കോടതിയുടെ ശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ഇന്ന് വൈകിട്ട് സംസ്ഥാനത്തുടനീളം ഡിസിസി, ബ്ലോക്ക് മണ്ഡലം, കമ്മിറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ് ആഹ്ളാദപ്രകടനം നടത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു.സത്യം ജയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു.ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്ന് തുടക്കം മുതല്‍ പറഞ്ഞതാണ്. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരും. ഭരണഘടനയിലും നിയമ വ്യവസ്ഥയിലും നിയമവാഴ്ചയിലും ഞങ്ങള്‍ക്കെന്നും വിശ്വാസമുണ്ട്. ജനകോടികള്‍ രാഹുലിനൊപ്പമുണ്ടെന്നും വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.