kerala

രാഹുൽ ഗാന്ധിയുടെ അയോഗ്യത; മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കോണ്‍ഗ്രസ്

By webdesk15

April 20, 2023

അപകീര്‍ത്തി കേസില്‍ ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളിയ സൂറത്ത് സെഷന്‍സ് കോടതി നടപടിക്കെതിരെ സമീപിക്കാനാണ് കോണ്‍ഗ്രസ് നീക്കമെന്ന് എഐസിസി വക്താവ് മനു അഭിഷേക് സിംഗ്‌വി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹർജി തള്ളിയ നടപടി ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പ്രതികരിച്ചു. തെറ്റായ കാര്യങ്ങളൊന്നും രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ല. പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായിരുന്നില്ല രാഹുലിന്റെ പരാമര്‍ശമെന്നും അദ്ദേഹം വിശദീകരിച്ചു. കോടതി വിധിക്ക് ആധാരമായി പറഞ്ഞ് കാര്യങ്ങള്‍ നിലനില്‍ക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയതെന്നും മനു അഭിഷേക് സിംഗ്‌വി വിമര്‍ശിച്ചു.