india

രാഹുൽ ഗാന്ധിയുടെ വീട്ടിൽ പോലീസ് : പേടിപ്പിച്ച് പിന്മാറ്റാൻ നോക്കേണ്ടെന്ന് കെ.സി.വേണുഗോപാൽ

By webdesk15

March 19, 2023

ഡൽഹിയിൽ രാഹുൽഗാന്ധിയുടെ വീട്ടിലെത്തിയ പോലീസ് നോട്ടീസ് നൽകി മടങ്ങി. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തങ്ങളുടെ ദുരവസ്ഥ നേരിട്ട് വന്ന് കണ്ട് അറിയിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ കശ്‍മീരിലെ പ്രസംഗവുമായി ബന്ധെപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാനാണ് എത്തിയതെന്നാണ് ഡൽഹി പോലീസിന്റെ ഭാഷ്യം,ഇരകളുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് ദൽഹി പോലീസ് നോട്ടീസ് നല്‍കിയത്എ ന്നാണ് വിവരം.രാഹുല്‍ഗാന്ധിയുടെ വീട്ടില്‍ രണ്ടുമണിക്കൂറോളമാണ് ദൽഹി പോലീസിന്‍റെ സാന്നിധ്യമുണ്ടായിരുന്നത്.

അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ മോഡിക്ക് വേദനിച്ചുവന്നതിന്റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ വീട്ടില്‍ പൊലീസ് എത്തിയ സംഭവമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. രാഹുലിനെതിരെയുള്ള നീക്കം കൃത്യമായ അജണ്ടയോടെയാണ്. ഇത് വെള്ളരിക്ക പട്ടണം അല്ല. പേടിപ്പിച്ച് പിന്മാറ്റാൻ നോക്കേണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു