india

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയനടപടി : ഇന്ന്  മുതൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്

By webdesk15

March 25, 2023

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്. ഒരുങ്ങുന്നു ഇതിനായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. ഇന്ന്  മുതൽ സംസ്ഥാന,ദേശീയ തലത്തിൽ കോൺഗ്രസ് പ്രവ‍ര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കുമെന്നും ജയറാം രമേശ് കോൺഗ്രസ് ഉന്നതതലയോഗത്തിന് ശേഷം അറിയിച്ചു. പാർലമെൻ്റിന് പുറത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി.

അദാനി വിഷയത്തിൽ ശബ്ദമുയർത്തിയതിന്  രാഹുലിനോടുള്ള പ്രതികാരമായാണ് ഇപ്പോഴത്തെ സംഭവങ്ങൾ ആസുത്രണം ചെയ്തെതെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. സൂറത്ത് കോടതി വിധിക്ക് അടിസ്ഥാനമായ മാനനഷ്ട കേസിലെ പരാതിക്കാരൻ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതിലും, പിന്നീട് അത് പിൻവലിപ്പിച്ചതിലും ദുരൂഹതയുണ്ട്. പാർലമെൻറ് പ്രസംഗത്തിന് ശേഷമാണ് സ്റ്റേ പിൻവലിച്ചതെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.