india

രാഹുൽ ഗാന്ധി ഇന്ന് കര്‍ണാടകയിൽ ബസവ ജയന്തി ആഘോഷത്തിൽ പങ്കെടുക്കും

By webdesk15

April 23, 2023

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകയില്‍ ബസവ ജയന്തി ആഘോഷത്തില്‍ പങ്കെടുക്കും. ബഗല്‍കോട്ടെ, വിജയ്പൂര്‍ ജില്ലകളിലാണ് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ എത്തുക.കര്‍ണാടക, തെലങ്കാന അടക്കമുള്ള ജില്ലകളില്‍ ലിംഗായത്ത് വിഭാഗം വിശുദ്ധ ദിനമായി കൊണ്ടാടുന്നതാണ് ബസവ ജയന്തി.പന്ത്രണ്ടാം നൂറ്റാണ്ടിലെ കവിയും തത്ത്വചിന്തകനും ലിംഗായത്ത് പാരമ്പര്യത്തിന്റെ സ്ഥാപകനുമായ ബസവണ്ണയുടെ ജന്മദിനമാണ് ഇത്. ദക്ഷിണേന്ത്യയില്‍ ഉടനീളം, പ്രധാനമായും കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ അവധി ദിനമാണിത്.

.രാവിലെ ഹൂബ്ലിയിലെത്തുന്ന രാഹുല്‍ ബഗല്‍കോട്ടയിലെ കൂടല്‍സംഗമയില്‍ ഹോലികോപ്റ്ററില്‍ ഇറങ്ങും. അവിടെ കൂടല്‍സംഗമ ക്ഷേത്രവും ബസവന്നാസിന്റെ യുണിറ്റി ഹാളും സന്ദര്‍ശിക്കും. കുടലസംഗമത്തിലെ ബസവ മണ്ഡപത്തില്‍ നടക്കുന്ന ബസവ ജയന്തി പരിപാടിയിലും തുടര്‍ന്ന് ദാസോഹഭവനില്‍ നടക്കുന്ന പ്രസാദ ദാനത്തിലും അദ്ദേഹം പങ്കെടുക്കും.വൈകുന്നേരം വിജയ്പൂരിലേക്ക് പുറപ്പെടും. വൈകുന്നേരം 5 മുതല്‍ 6:30 വരെ റോഡ്‌ഷോ രാഹുല്‍ നയിക്കുന്ന റോഡ്‌ഷോ നടക്കും.