india
എസ്ഡിപിഐ ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ്
പ്രവാചകനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു ജനക്കൂട്ടം തെരുവിലിറങ്ങിയത്.

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ഓഫിസുകളടക്കം 43 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. ബെംഗളൂരുവിലെ നാല് എസ്ഡിപിഐ ഓഫിസുകളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ വാളുകള്‍, കത്തി, ഇരുമ്പുവടികള്‍ എന്നിവ കണ്ടെത്തിയതായി എന്‍ഐഎ പത്രകുറിപ്പില്‍ അറിയിച്ചു. ഓഗസ്റ്റ് 11നാണ് കേസിനാസ്പദമായ കലാപം നടക്കുന്നത്.
പ്രവാചകനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ആള്‍ക്കൂട്ടം രണ്ട് പൊലീസ് സ്റ്റേഷനുകള്‍ ആക്രമിച്ചിരുന്നു. പൊലീസ് യുഎപിഎ ചുമത്തിയ കേസ് സെപറ്റംബര്‍ 21നാണ് എന്‍ഐഎക്ക് കൈമാറിയത്. ഡിജെ ഹള്ളി കേസില്‍ 124 പേരും കെജി ഹള്ളി കേസില്‍ 169 പേരും അറസ്റ്റിലായി.
പ്രവാചകനെക്കുറിച്ച് കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു അപകീര്‍ത്തികരമായി സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടു എന്നാരോപിച്ചാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. കലാപ ദിവസം എസ്ഡിപിഐ സ്റ്റേറ്റ് സെക്രട്ടറി മുസ്സമ്മില് പാഷയുടെ നേതൃത്വത്തില്‍ യോഗം വിളിക്കുകയും എസ്ഡിപിഐ, പിഎഫ്ഐ പ്രവര്‍ത്തകരെ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്തെന്നാണ് എന്‍ഐഎ പറയുന്നത്.
india
ഉമര്‍ ഖാലിദിന്റെ ജാമ്യം: ഡല്‍ഹി പൊലീസിന് സുപ്രീംകോടതി നോട്ടീസ്
ഒക്ടോബര്‍ ഏഴിനകം മറുപടി നല്‍കണമെന്നാണ് ജാമ്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാര്‍, മന്മോഹന് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.

ഡല്‍ഹി കലാപ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. ഒക്ടോബര്‍ ഏഴിനകം മറുപടി നല്‍കണമെന്നാണ് ജാമ്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാര്‍, മന്മോഹന് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.
ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈകോടതി വിധിക്കെതിരെ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മീരാന്‍ ഹൈദര്‍, ഗുല്‍ശിഫ ഫാത്തിമ, ശിഫാ ഉറഹ്മാന്‍ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. അഞ്ച് വര്‍ഷമായി ജാമ്യം നിഷേധിക്കപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ജയിലില്‍ കഴിയുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ഇവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, എ.എം. സിങ്വി എന്നിവര്‍ വാദിച്ചു. ജാമ്യ ഹരജി ദീപാവലിക്ക് മുമ്പ് പരിഗണിക്കണമെന്നുമാണ് വാദം.
ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍, യു.എ.പി.എ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സി.എ.എ വിരുദ്ധ സമരവും തുടര്‍ന്നുണ്ടായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ഉള്‍പ്പടെ എട്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
india
മൈസൂരു ദസറയ്ക്ക് തുടക്കം; ബുക്കര്‍ ജേതാവ് ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്തു
സാംസ്കാരിക പരിപാടികള്‍, ഭക്ഷ്യമേള, പുഷ്പമേള, കര്‍ഷക-യുവ-വനിതാ-കുട്ടികളുടെ ദസറ തുടങ്ങി അനവധി പരിപാടികളോടെയാണ് ഉത്സവം മുന്നേറുന്നത്.

മൈസൂരു: കര്‍ണാടകയുടെ സാംസ്കാരിക പൈതൃകമായ മൈസൂരു ദസറ ഉത്സവത്തിന് തുടക്കം കുറിച്ചു. മൈസൂരുവിന്റെ ആരാധ്യ ദേവതയായ ചാമുണ്ഡേശ്വരിയുടെ വിഗ്രഹത്തില്‍ പൂജ നടത്തി ബുക്കര്‍ പ്രൈസ് ജേതാവും എഴുത്തുകാരിയുമായ ബാനു മുഷ്താഖ് ഉത്സവം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, മൈസൂരു ജില്ലാ ചുതലയുള്ള മന്ത്രി എച്ച്.സി മഹാദേവപ്പ, ടൂറിസം വകുപ്പ് മന്ത്രി എച്ച്.കെ പാട്ടീല്‍, മന്ത്രിമരായ കെ.എച്ച് മുനിയപ്പ, കെ.വെങ്കടേഷ് ചാമുണ്ഡേശ്വരം എം.എല്‍.എ ജി.ടി ദേവഗൗഡ എന്നിവര്‍ പങ്കടുത്തു.
ഹിന്ദു അല്ലാത്ത ഒരാളെ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചതിനെതിരെ വിവാദം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.
സാംസ്കാരിക പരിപാടികള്‍, ഭക്ഷ്യമേള, പുഷ്പമേള, കര്‍ഷക-യുവ-വനിതാ-കുട്ടികളുടെ ദസറ തുടങ്ങി അനവധി പരിപാടികളോടെയാണ് ഉത്സവം മുന്നേറുന്നത്. വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് മൈസൂരു ദസറ.
india
ഉപഗ്രഹങ്ങള്‍ക്ക് സുരക്ഷ: ബോഡിഗാര്‍ഡ് സാറ്റലൈറ്റുകള്‍ നിയോഗിക്കാന്‍ ഇന്ത്യ
2024-ല്‍ അയല്‍ രാജ്യത്തെ ഒരു ബഹിരാകാശ പേടകം ഇന്ത്യന്‍ ഉപഗ്രഹത്തിനടുത്തേക്ക് അപകടകരമായി എത്തിച്ചേര്‍ന്ന സംഭവമാണ് നീക്കത്തിന് പ്രേരണയായത്.

ന്യൂഡല്‍ഹി: ഭ്രമണപഥത്തിലുള്ള ഇന്ത്യന്‍ ഉപഗ്രഹങ്ങളെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ബോഡിഗാര്‍ഡ് സാറ്റലൈറ്റുകള്‍ (അംഗരക്ഷക ഉപഗ്രഹങ്ങള്‍) നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. 2024-ല്‍ അയല്‍ രാജ്യത്തെ ഒരു ബഹിരാകാശ പേടകം ഇന്ത്യന്‍ ഉപഗ്രഹത്തിനടുത്തേക്ക് അപകടകരമായി എത്തിച്ചേര്‍ന്ന സംഭവമാണ് നീക്കത്തിന് പ്രേരണയായത്.
അംഗരക്ഷക ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെ ഭീഷണികളെ തിരിച്ചറിയുകയും പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യും. 500-600 കിലോമീറ്റര്‍ ഉയരത്തില്‍ സൈനിക ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന് ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ബഹിരാകാശ പേടകം എത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവം കൂട്ടിയിടി സംഭവിച്ചില്ലെങ്കിലും, ശക്തിപ്രകടനമായി കണക്കാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.
ഐഎസ്ആര്‍ഒയും ബഹിരാകാശ വകുപ്പും വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല.
-
india3 days ago
കോച്ചിങ് സെന്ററിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന് രാജസ്ഥാന് ഹൈക്കോടതി
-
Article3 days ago
കാക്കിയിലെ കളങ്കത്തിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി
-
india2 days ago
ജിഎസ്ടി പരിഷ്കരണം അപര്യാപ്തം, ‘ബാന്‍ഡ്-എയ്ഡ്’ പരിഹാരം; വിമര്‍ശിച്ച് കോണ്‍ഗ്രസ്
-
News2 days ago
‘ബാഗ്രാം എയർബേസ് അഫ്ഗാനിസ്ഥാൻ തിരിച്ചുതന്നില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും’; ഭീഷണിയുമായി ട്രംപ്
-
kerala3 days ago
ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്കരണം കേരളത്തില്‍ വേണ്ടെന്ന് യു.ഡി.എഫ്; റേഷന്‍ കാര്‍ഡും ആധികാരിക രേഖയാക്കണം
-
Film3 days ago
എന്നെ ഞാനാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി, മലയാള സിനിമക്കാണ് ഞാന്‍ ഈ അംഗീകാരം സമര്‍പ്പിക്കുന്നത്: മോഹന്‍ ലാല്‍
-
india3 days ago
മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്
-
india3 days ago
‘ഇന്ത്യക്കുള്ളത് ദുർബലനായ പ്രധാനമന്ത്രി’: കോൺഗ്രസ്