kerala

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്നവരുടെ വീടുകളിൽ എൻ ഐ എ പരിശോധന

By webdesk15

August 13, 2023

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്നവരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. മലപ്പുറത്തും കണ്ണൂരിലും കൊല്ലത്തുമാണ് റെയ്ഡ് നടക്കുന്നത്.മലപ്പുറത്ത് നാലിടങ്ങളിലാണ് പരിശോധന.വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ, രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിൽ ഒരേ സമയമാണ് പരിശോധന.സാമ്പത്തിക സ്‌ത്രോതസ്സുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രധാനമായും നടക്കുന്നത്.