india

ട്രെയ്‌നില്‍ നിന്ന് ട്രാക്കിലെക്ക് ഇറങ്ങാന്‍ ശ്രമിക്കവേ കമ്പിയില്‍ തല കുരുങ്ങി; യുവാവിന് ദാരുണാന്ത്യം

By nazmiya nazreen

June 05, 2025

മുംബൈ: ട്രെയ്‌നില്‍ നിന്ന് ട്രാക്കിലേക്ക് ഇറങ്ങാന്‍ ശ്രമിക്കവേ ഇരുമ്പ് വേലിയുടെ കമ്പിയില്‍ തല കുരുങ്ങി യുവാവിന് ദാരുണാന്ത്യം. മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെയായിരുന്നു അപകടം നടന്നത്. മരണപ്പെട്ടയാളുടെ തിരിച്ചറിയല്‍ രേഖകള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ധില രാജേഷ് ഹമിറ ഭായ് (27) ആണ് മരിച്ചത്.

ട്രെയിന്‍ സ്റ്റേഷനില്‍ വന്നു നിന്നപ്പോള്‍ യാത്രക്കാരനായ യുവാവ് പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങുന്നതിന് പകരം എതിര്‍വശത്തുള്ള വാതിലൂടെ ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. നാലമത്തെ പ്ലാറ്റ്‌ഫോമില്‍ ലോക്കല്‍ ട്രെയിന്‍ വന്നു നിന്ന അതെ സമയത്തായിരുന്നു യുവാവ് ട്രാക്കിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചത്. എന്നാല്‍ യുവാവിന്റെ തല വേലിയിലെ ഇരുമ്പ് കമ്പിയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു. ശരീരം കമ്പിയില്‍ കുരുങ്ങി കിടന്ന് ചോര വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അധികൃതരും മറ്റു യാത്രക്കാരും അറിയിച്ചത് അനുസരിച്ച് 108 ആംബുലന്‍സ് സ്ഥലത്തെത്തി. പക്ഷെ അപ്പോഴേക്കും അര മണിക്കൂര്‍ കഴിഞ്ഞിരുന്നു. പിന്നീട് ആംബുലന്‍സ് ജീവനക്കാര്‍ യുവാവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. എങ്ങനെയാണ് മരണം നടന്നത് എന്ന് റെയില്‍വേ അന്വേഷിക്കുന്നണ്ട്. യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോള്‍ അപകടകരമായ വഴികള്‍ സ്വീകരിക്കരുത് എന്ന് അധികൃതര്‍ പറയുന്നു.