kerala

റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് നിരക്ക് കൂട്ടി; പ്രതിസന്ധിയിലായി യാത്രക്കാർ

By webdesk14

June 04, 2025

തിരുവനന്തപുരം∙ ജൂൺ ഒന്നുമുതൽ റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ്ങിന് ഈടാക്കുന്ന ഫീസ് കുത്തനെ വർധിപ്പിച്ചതായി പരാതി. പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസൺ നിരക്കിൽനിന്ന് 600 രൂപയിലേയ്ക്കാണ് വർധിപ്പിച്ചത്. സാധാരണക്കാരന് താങ്ങാൻ കഴിയാത്ത വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും പകൽ കൊള്ളയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജനറൽ സെക്രട്ടറി ജെ.ലിയോൺസ് പറഞ്ഞു.