News

തമിഴ്‌നാട്ടില്‍ മഴ തുടരുന്നു; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

By webdesk18

December 04, 2025

തമിഴ്‌നാട്: ന്യൂനമര്‍ദമായി മാറിയ ഡിറ്റ്‌വാ ചുഴലിക്കാറ്റില്‍ വടക്കന്‍ തമിഴ്‌നാടിന്റെ തീരദേശ മേഖലകളില്‍ ഉള്‍പ്പെടെ മഴ തുടരുന്നു. ധര്‍മപുരി, കൃഷ്ണഗിരി, തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി, രാമനാഥപുരം എന്നിവിടങ്ങളിലാണ് മഴ യെല്ലോ അലേര്‍ട്ട്

ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇന്ന് മഴ മുന്നറിയിപ്പില്ല. ചെന്നൈയിലും തിരുവള്ളൂരിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

അതേസമയം ഡിറ്റ്‌വാ നാശംവിതച്ച ശ്രീലങ്കയില്‍ മരണസംഖ്യ 465 ആയി. 366 പേരെ കാണാനില്ല. 1441 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ട് ലക്ഷത്തിലധികം പേര്‍ കഴിയുന്നു. 565 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 20,271 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രാജ്യത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.