kerala
വരുന്ന മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്ട്ട്
കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേര്ട്ടാണ്.

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് ഇടുക്കി, കോഴിക്കോട് ജില്ലകളില് ഓറഞ്ച് അലേര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേര്ട്ടാണ്.
തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
31-05-2024 മുതൽ 02-06-2024 വരെ: തെക്കൻ കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
31-05-2024 മുതൽ 01-06-2024 വരെ: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, മാലിദ്വീപ് പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
02-06-2024: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, തെക്ക് അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
04-06-2024: തെക്ക് ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രാപ്രദേശ് തീരം അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.
kerala
പത്തനംതിട്ടയില് തെരുവുനായ ആക്രമണം; അഞ്ച് പേര്ക്ക് പരിക്ക്
ബൈക്കില് പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് അക്രമിച്ചു.

പത്തനംതിട്ടയില് തെരുവുനായ ആക്രമണം. വെച്ചൂച്ചിറി സി.എം.എസ് സ്കൂളിന് സമീപം വിദ്യാര്ഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ അക്രമിച്ചു. പരിക്കേറ്റവരെ ആശുപത്രികളില് പ്രവേശിപ്പിച്ചു. സെന്റ് തോമസ് ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്ഥിനി ഹെലീന സാന്റാ ബിജുവിനെ ട്യൂഷന് പോകും വഴി അക്രമിക്കുകയായിരുന്നു. കുട്ടിയെ അക്രമിച്ച ശേഷമാണ് കടയുടെ പുറത്ത് നില്ക്കുകയായിരുന്ന വ്യാപാരിയെയും നായ ആക്രമിച്ചത്.
ബൈക്കില് പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് അക്രമിച്ചു. പരുക്കേറ്റവരില് രണ്ടു പേരെ കാഞ്ഞിരപ്പള്ളി ജനറല് ആശുപത്രിയിലും തുടര്ന്ന് കോട്ടയം മെഡിക്കല് കോളേജാശുപത്രിയിലേയ്ക്കും മാറ്റി. ബാക്കിയുള്ളവര് വിവിധ സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ തേടി.
kerala
ഗോവിന്ദച്ചാമി ജയില് ചാടിയ സംഭവം; എട്ടു ഉദ്യോഗസ്ഥര്ക്ക് സ്ഥലം മാറ്റം
സൂപ്രണ്ടുമാര് ഇല്ലാതിരുന്ന തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില് സൂപ്രണ്ടുമാരെ നിയമിച്ചു.

ഗോവിന്ദച്ചാമി ജയില് ചാടിയ സംഭവത്തിന് പിന്നാലെ കണ്ണൂര് ജയിലിലെ എട്ടു ഉദ്യോഗസ്ഥര്ക്ക് സ്ഥലം മാറ്റം. സൂപ്രണ്ടുമാര് ഇല്ലാതിരുന്ന തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില് സൂപ്രണ്ടുമാരെ നിയമിച്ചു.
ഗോവിന്ദച്ചാമി ജയില് ചാടിയ സംഭവത്തില് ജയില് വകുപ്പിന്റെ സിസ്റ്റം മുഴുവന് തകരാറിലായിരുന്നുവെന്ന് അന്വേഷണ റിപ്പോര്ട്ടില് വ്യക്തമായിരുന്നു. ആഴ്ചകള് എടുത്ത് ഗോവിന്ദച്ചാമി സെല്ലിലെ കമ്പികള് മുറിച്ചത് അറിയാതിരുന്നതും, സെല്ലിനുള്ളിലേക്ക് കൂടുതല് തുണികള് കൊണ്ടുവന്നത് കണ്ടെത്താനാകാത്തതും വീഴ്ച്ച വ്യക്തമാക്കുന്നത്. ജയില് ചാടിയ ദിവസം രാത്രി പരിശോധന രേഖകളില് ഒതുങ്ങി. രണ്ടുമണിക്കൂര് ഇടപെട്ട് സെല് പരിശോധിക്കണമെന്ന ചട്ടം നടപ്പായില്ല. ജീവനക്കാരുടെ കുറവ് വീഴ്ചയ്ക്ക് കാരണമായി എന്ന് ജയില് മേധാവിക്ക് നല്കിയ റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടുന്നുണ്ട്.
kerala
പത്തനംതിട്ടയില് കെഎസ്ആര്ടിസി ബസിന് പിന്നില് സ്വകാര്യ ബസ് ഇടിപ്പിച്ച് ഡ്രൈവറുടെ ഗുണ്ടായിസം
അപകടം പരിശോധിക്കാന് കെഎസ്ആര്ടിസി ഡ്രൈവര് ഇറങ്ങിയ സമയം സ്വകാര്യ ബസ് ഡ്രൈവര് അനുമതിയില്ലാതെ ഉള്ളില് കയറി ബസ് മാറ്റിയിടുകയും ചെയ്തു.

പത്തനംതിട്ടയില് സ്വകാര്യ ബസ് കെഎസ്ആര്ടിസി ബസിന് പിന്നില് ഇടിപ്പിച്ച് ഡ്രൈവറുടെ ഗുണ്ടായിസമെന്ന് പരാതി. അപകടം പരിശോധിക്കാന് കെഎസ്ആര്ടിസി ഡ്രൈവര് ഇറങ്ങിയ സമയം സ്വകാര്യ ബസ് ഡ്രൈവര് അനുമതിയില്ലാതെ ഉള്ളില് കയറി ബസ് മാറ്റിയിടുകയും ചെയ്തു. പുല്ലാടിന് സമീപം ചാലുവാതുക്കല് എന്ന സ്ഥലത്ത് വൈകിട്ടോടെയാണ് സംഭവം.
മല്ലപ്പള്ളി ഡിപ്പോയിലെ കോഴഞ്ചേരിയില് നിന്ന് കോട്ടയത്തേക്ക് പോയ കെഎസ്ആര്ടിസി ബസിന് പിന്നില് ഗ്ലോബല് എന്ന പേരിലുള്ള സ്വകാര്യബസ് ഇടിക്കുകയായിരുന്നു. പിന്നാലെ കെഎസ്ആര്ടിസി ബസിലെ ഡ്രൈവര് പുറത്തിറങ്ങിയ സമയത്ത് അദ്ദേഹത്തെ തള്ളിമാറ്റി സ്വകാര്യ ബസിന്റെ ഡ്രൈവര് ഉള്ളില് കയറുകയും ബസ് സ്റ്റാര്ട്ട് ചെയ്ത് മുന്നോട്ട് എടുത്തിടുകയും ചെയ്തു. ഇതിന് പിന്നാലെ സ്വകാര്യ ബസുമായി കടന്നുകളയാന് ശ്രമിക്കുകയും ചെയ്തു.
ഇതോടെ കെഎസ്ആര്ടിസി ബസിലെ കണ്ടക്ടര് റോഡിലിരുന്ന് സ്വകാര്യബസ് പോകുന്നത് തടഞ്ഞു.
തുടര്ന്ന് കീഴ്വായ്പൂര് പോലീസ് സ്വകാര്യ ബസും ഡ്രൈവറിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
-
india3 days ago
ഛത്തീസ്ഗഡില് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര് അണക്കെട്ടില് ഇന്ന് കൂടുതല് ജലം തുറന്ന് വിടും
-
india2 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala3 days ago
വടക്കന് കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില് യെല്ലോ അലേര്ട്ട്
-
india2 days ago
നിയമ സാധുതയില്ല; ബിഹാര് വോട്ടര് പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില് കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala2 days ago
കന്യാസ്ത്രീകള്ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്; പത്തുവര്ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര് പുറത്ത്
-
kerala2 days ago
വഞ്ചനാക്കേസ്; നിവിന് പോളിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന് നോട്ടീസ്