kerala

സംസ്ഥാനത്ത് നാളെ മുതല്‍ പരക്കെ മഴക്ക് സാധ്യത

By web desk 1

July 06, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ട്. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കേരള തീരത്തു നിന്ന് മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.